Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​ദേ​ശ​കാ​ര്യ...

വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഖ​ത്ത​ർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഖ​ത്ത​ർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച   ന​ട​ത്തി
cancel
camera_alt

ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ്​ ബ​ദ​ർ ഹ​മ​ദ്​ അ​ൽ ബു​സൈ​ദി ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച

മ​സ്ക​ത്ത്​: ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ്​ ബ​ദ​ർ ഹ​മ​ദ്​ അ​ൽ ബു​സൈ​ദി ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ദോ​ഹ​യി​ലെ അ​ൽ വാ​സി​ൽ പാ​ല​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ ആ​ശം​സ​ക​ൾ സ​യ്യി​ദ്​ ബ​ദ​ർ കൈ​മാ​റി.

സു​ൽ​ത്താ​നും ഒ​മാ​ൻ ജ​ന​ത​ക്കു​മു​ള്ള ആ​ശം​സ​ക​ൾ ഖ​ത്ത​ർ അ​മീ​റും അ​റി​യി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സാ​ഹോ​ദ​ര്യ ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​വ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള കാ​ര്യ​ങ്ങ​ളെ കു​റി​ച്ചും ച​ർ​ച്ച ചെ​യ്തു. ഗ​ൾ​ഫ്​ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​തു​ൾ​പ്പെ​ടെ പൊ​തു​താ​ൽ​​പ​ര്യ​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ കാ​ഴ്ച​പ്പാ​ടു​ക​ൾ കൈ​മാ​റു​ക​യും ചെ​യ്​​തു.

ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി, ഖ​ത്ത​റി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ ന​ജീ​ബ് ബി​ൻ യ​ഹ്‌​യ അ​ൽ ബ​ലൂ​ഷി എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetingForeign MinisterEmir of QatarOman
News Summary - Foreign Minister held meeting with Emir of Qatar
Next Story