വിദേശ മാധ്യമസംഘം ദോഫാറിലെ വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ചു
text_fieldsവിദേശ മാധ്യമ പ്രതിനിധി സംഘം ദോഫാർ ഗവർണറേറ്റിലെ വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ചപ്പോൾ
മസ്കത്ത്: സാമ്പത്തിക, നിക്ഷേപ, വിനോദസഞ്ചാര പദ്ധതികൾ പര്യവേക്ഷണം ചെയ്യുന്നതിന്റെ ഭാഗമായി വിദേശ മാധ്യമ പ്രതിനിധി സംഘം ദോഫാർ ഗവർണറേറ്റിലെ വിവിധ സ്ഥാപനങ്ങളും സ്ഥലങ്ങളും സന്ദർശിച്ചു. അറബ്, വിദേശ വാർത്താ ഏജൻസികളിൽനിന്നുള്ള റിപ്പോർട്ടർമാർ അടങ്ങുന്ന സംഘമാണ് സലാല വിമാനത്താവളമടക്കമുള്ള സ്ഥലങ്ങൾ സന്ദർശിച്ചത്. സലാല വിമാനത്താവളത്തിലെത്തിയ സംഘത്തിന് ഒമാൻ എയർപോർട്ട് കമ്പനി ഡെപ്യൂട്ടി സി.ഇ.ഒ സലിം അവദ് അൽ യാഫെ കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തു. തുടർന്ന് വിമാനത്താവളത്തിലെ വിവിധ സൗകര്യങ്ങളും മറ്റും സംഘം കാണുകയും ചെയ്തു. അൽ മൊറൂജ് ഡെയറി കമ്പനിയുടെ പദ്ധതിയും മാധ്യമ പ്രതിനിധികൾ സന്ദർശിച്ചു. കമ്പനിയുടെ ദൗത്യങ്ങളെക്കുറിച്ച് പ്രതിനിധികൾക്ക് എക്സിക്യൂട്ടിവ് മാനേജർ ഡോ. നാസർ അലി ബൈത്ത് സഈസ് പ്രതിനിധികൾക്ക് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

