ഒമാനിലെ നേരിട്ടുള്ള വിദേശ നിക്ഷേപം ഉയർന്നു
text_fieldsമസ്കത്ത്: ഒമാനിലെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.െഎ) വർധിക്കുന്നു. കഴിഞ്ഞ വർഷം മൂന്നാം പാദം പിന്നിടുേമ്പാൾ 15.6 ശതകോടി റിയാലാണ് എഫ്.ഡി.െഎ. 2019ൽ സമാന കാലയളവിനെ അപേക്ഷിച്ച് നോക്കുേമ്പാൾ 11.7 ശതമാനത്തിെൻറ വർധനയാണ് നിക്ഷേപത്തിലുള്ളത്. 2019 സെപ്റ്റംബർ വരെ 14.01 ശതകോടിയായിരുന്നു എഫ്.ഡി.െഎ. ഒരു വർഷത്തിനുള്ളിൽ 1.644 ശതകോടി റിയാലിെൻറ വർധനയാണ് നേരിട്ടുള്ള നിക്ഷേപത്തിലുണ്ടായതെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിെൻറ റിപ്പോർട്ടിൽ പറയുന്നു.
ബ്രിട്ടനാണ് നിക്ഷേപകരിൽ മുൻനിരയിൽ. 7.2ൽനിന്ന് 7.9 ശതകോടിയായാണ് ബ്രിട്ടീഷ് നിക്ഷേപം ഉയർന്നത്. അമേരിക്കൻ നിക്ഷേപം 1.84 ശതകോടിയായും മൂന്നാമതുള്ള യു.എ.ഇയുടേത് 1.26 ശതകോടി റിയാലായും വർധിച്ചു. കുവൈത്ത്, ബഹ്റൈൻ, ചൈന, ഖത്തർ എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ. ഇന്ത്യയുടെ നിക്ഷേപം 321.3 ദശലക്ഷം റിയാലായി വർധിക്കുകയും ചെയ്തു. എണ്ണ, പ്രകൃതി വാതക മേഖലയിലാണ് കൂടുതൽ നിക്ഷേപം. 10.06 ശതകോടി റിയാലാണ് ഇൗ രംഗത്തെ നിക്ഷേപം. ഉൽപാദന മേഖലയാണ് അടുത്ത സ്ഥാനത്ത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

