ഷാർജ: പ്രധാന ജനവാസ കച്ചവട മേഖലയായ മുവൈലയിൽ 25 ലക്ഷം ദിർഹം ചെലവിട്ട് 1589 മീറ്റർ റബർ നടപ്പാത പൂർത്തിയാക്കിയതായി ഷാർജ പൊതുമരാമത്ത് വിഭാഗം പറഞ്ഞു.
രക്തസാക്ഷി ചത്വരത്തിന് സമീപത്താണ് ഇത് നിർമിച്ചിട്ടുള്ളത്. കഫ്തിരിയ, ശുചിമുറി എന്നിവയും ഇതിനോട് ചേർന്ന് പൂർത്തിയാക്കിയതായി വകുപ്പ് ചെയർമാൻ എൻജിനിയർ അലി ബിൻ ഷഹിൻ അൽ സുവൈദി പറഞ്ഞു.