ക്ലബ് ഫുട്ബാൾ ടൂർണമെൻറിൽ ഇന്ത്യൻ ടീം ഫൈനലിൽ
text_fieldsസലാല: ജോർഡൻ സോഷ്യൽ ക്ലബ് സംഘടിപ്പിക്കുന്ന വിവിധ രാജ്യക്കാരുടെ ഫുട്ബാൾ ടൂർണമെൻറിൽ ഇന്ത്യൻ ടീം ഫൈനലിൽ കടന്നു. സെമി ഫൈനലിൽ ഒമാൻ അറബ് ബാങ്ക് ടീമിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തോൽപിച്ചാണ് ഇന്ത്യൻ ടീം ഫൈനൽ ബർത്ത് ഉറപ്പിച്ചത്.
ഇന്ന് രാത്രി ഒമ്പതിന് ഒൗഖത്തിലെ സ്പോർട്സ് കോംപ്ലക്സിൽ നടക്കുന്ന ഫൈനലിൽ കരുത്തരായ ഈജിപ്തിനെയാണ് ഇന്ത്യൻ ടീം നേരിടുക. ആദ്യപാദ മത്സരങ്ങളിൽ ഇന്ത്യൻ ടീം തുനീഷ്യയോട് 2--2 സ്കോറിന് സമനില വഴങ്ങുകയും കരുത്തരായ യമനിനെ 3-1ന് പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. പത്തു രാജ്യങ്ങളിലെ ടീമുകളാണ് ടൂർണമെൻറിൽ പങ്കെടുക്കുന്നത്. സലാല ഇന്ത്യൻ ഫുട്ബാൾ അസോസിയേഷ(സിഫ)ന് കീഴിലെ വിവിധ ടീമുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് ഇന്ത്യൻ സോഷ്യൽ ക്ലബിെൻറ ബാനറിൽ ഇന്ത്യക്കുവേണ്ടി ബൂട്ടണിയുന്നത്.
മികച്ച പ്രകടനത്തിനൊപ്പം കാണികളുടെ പ്രോത്സാഹനവും ലഭിക്കുകയാണെങ്കിൽ ഇന്ത്യൻ ടീം കുട്ടികൾ കിരീടം നേടുമെന്ന് പ്രമുഖ ഫുട്ബാൾ സംഘാടകൻ പവിത്രൻ കാരായി പറഞ്ഞു. ക്യാപ്റ്റൻ നൂർ നവാസിെൻറ നേതൃത്വത്തിൽ മികച്ച മലയാളി യുവ നിരയാണ് ഇന്ത്യൻ ടീമിന് വേണ്ടി ബൂട്ടണിയുന്നത്. ടീം കോച്ച് സാക്കിർ അലിയുടെ നേതൃത്വത്തിൽ നല്ല പരിശീലനമാണ് നടക്കുന്നതെന്നും സിഫ ജനറൽ സെക്രട്ടറി ഷബീർ കാലടിയും പറഞ്ഞു. സോഷ്യൽ ക്ലബ് ചെയർമാൻ മൻപ്രീത് സിങ്, ടീം മാനേജറും ഐ.എസ്.സി സ്പോർട്സ് സെക്രട്ടറിയുമായ അജിത്തുമാണ് ടീമിനെ നയിക്കുന്നത്. അവധി ദിനമായതിനാൽ ഇന്ന് രാത്രി ഒമ്പതിന് നടക്കുന്ന മത്സരത്തിൽ മലയാളികൾ ഉൾെപ്പടെ വൻ കാണികൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
