Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഫു​ട്​​ബാ​ൾ...

ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറ്​: ദോ​ഫാ​ർ എ​ഫ്.​സി വി​ജ​യി​ക​ൾ

text_fields
bookmark_border
ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറ്​:  ദോ​ഫാ​ർ എ​ഫ്.​സി വി​ജ​യി​ക​ൾ
cancel
camera_alt???????? ?????????????? ??????????? ?????????????? ?????????????? ??????? ????.??? ????????????????

സ​ലാ​ല: നൗ​ഷാ​ദ് മെ​മ്മോ​റി​യ​ൽ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മ​െൻറി​ൽ എ​ൻ.​ടെ​ക്​​ എ​ഫ്.​സി​യെ ര​ണ്ടി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പി​ച്ച് ദോ​ഫാ​ർ എ​ഫ്.​സി ജേ​താ​ക്ക​ളാ​യി. ഗ​ൾ​ഫ് സ്​​റ്റേ​ഡി​യ​ത്തി​ൽ തി​ങ്ങി​നി​റ​ഞ്ഞ കാ​ണി​ക​ൾ​ക്കു മു​ന്നി​ലാ​യി​രു​ന്നു ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ. സാ​പി​ൽ എ​ഫ്.​സി​യാ​ണ്​ മൂ​ന്നാ​മ​ത്. ടൂ​ർ​ണ​മ​ െൻറി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ക​ബീ​റി​നെ​യും മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യി വി​പി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

റാ​ഷി​ദ്, ക​ബീ​ർ, ഡാ​നി​ഷ് എ​ന്നി​വ​രാ​ണ് കൂ​ടു​ത​ൽ ഗോ​ളു​ക​ൾ നേ​ടി​യ​ത്. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി അ​ൽ മി​സ്‌​ക് മെ​ഡി​ക്ക​ൽ സ​െൻറ​ർ ബ്രാ​ഞ്ച് മാ​നേ​ജ​ർ സ​ലാം, ബ്രാ​ഞ്ച് ഡ​യ​റ​ക്ട​ർ മാ​യീ​ൻ, മ​നോ​ജ്കു​മാ​ർ, സു​ധാ​ക​ര​ൻ എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. അ​ടു​ത്തി​ടെ സ​ലാ​ല​യി​ൽ മ​രി​ച്ച നൗ​ഷാ​ദി​​െൻറ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സ​ലാ​ല ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ വി​വി​ധ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ടൂ​ർ​ണ​മ​െൻറ്​ ഒ​രു​ക്കി​യ​ത്. സ​ഹാ​യ​ല​ക്ഷ്യം സാ​ക്ഷാ​ത്​​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

നേ​ര​േ​ത്ത ന​ട​ന്ന ഉ​ദ്ഘാ​ട​ന സെ​ഷ​നി​ൽ ടൂ​ർ​ണ​മ​െൻറ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷ​ബീ​ർ കാ​ല​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ചെ​യ​ർ​മാ​ൻ മ​ൻ​പ്രീ​ത് സി​ങ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. വി​വി​ധ സാം​സ്കാ​രി​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. ക​ൺ​വീ​ന​ർ മ​ൻ​സൂ​ർ പ​ട്ടാ​മ്പി സ്വാ​ഗ​ത​വും സി​ഫ പ്ര​സി​ഡ​ൻ​റ്​ ജം​ഷാ​ദ് അ​ലി ന​ന്ദി​യും പ​റ​ഞ്ഞു. സ​ലിം ബാ​ബു, സ​ബീ​ർ വ​ണ്ടൂ​ർ, ദാ​സ്, പ്ര​മേ​ഷ് ബാ​ബു, അ​യ്യൂ​ബ്, ഫൈ​സ​ൽ, കെ.​പി. കോ​യ, ഹാ​മി​ദ്, അ​ലി ചാ​ലി​ശ്ശേ​രി, ശി​ഹാ​ബ് കാ​ളി​ക്കാ​വ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanfootball tournamentgulf news
News Summary - football tournament-oman-gulf news
Next Story