ഫുട്ബാൾ ടൂർണമെൻറ്: കെ.ആർ.എസ് ഷിനാസ്എ ഫ്.സി ജേതാക്കൾ
text_fieldsറൗനക് സൊഹാർ എഫ്.സി സുഹാറിൽ നടത്തിയ ഒന്നാമത് എയ്റ്റ്സ് ലീഗ് ഫുട്ബാൾ
ടൂർണമെൻറിൽ ജേതാക്കളായ കെ.ആർ.എസ് ഷിനാസ് എഫ്.സി
മസ്കത്ത്: റൗനക് സൊഹാർ എഫ്.സി സുഹാറിൽ നടത്തിയ ഒന്നാമത് എയ്റ്റ്സ് ലീഗ് ഫുട്ബാൾ ടൂർണമെൻറിൽ കെ.ആർ.എസ് ഷിനാസ് എഫ്.സി ജേതാക്കളായി. വിജയികൾക്ക് മാസൂൺ ഡയറി സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫി സമ്മാനിച്ചു. വൈ മാർട്ട് സ്പോൺസർ ചെയ്ത റണ്ണേഴ്സ് ട്രോഫി ജിംഖാന സൊഹാർ എഫ്.സിയും നേടി. നിസ്മത് അധറ എൽ.എൽ.സി സ്പോൺസർ ചെയ്ത സെക്കൻഡ് റണ്ണേഴ്സ് ട്രോഫി സൂപ്പർ സ്റ്റുഡിയോ മജീസ് എഫ്.സി സ്വന്തമാക്കി.
ടൂർണമെൻറിലെ മികച്ച താരമായി അമീർ മലപ്പുറം, ഗോളിയായി ജാബിർ കണ്ണൂർ, ടോപ് സ്കോററായി ഹംദാൻ വയനാട്, എമർജിങ് പ്ലയറായി യധു, മികച്ച ഡിഫൻററായി സിയാദ് കാസർകോടിനെയും തെരഞ്ഞെടുത്തു. ടൂർണമെൻറ് സിനി ആർട്ടിസ്റ്റ് സിറാജ് കാക്കൂർ ഉദ്ഘാടനം ചെയ്തു. നിരവധി ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായി സിറാജ് കാക്കൂർ ഉപഹാരവും സമർപ്പിച്ചു. അക്വിബ്, ഹംദാൻ, സുബിൻ, റോഷൻ, അലി അക്ബർ എന്നിവർ നേതൃത്വം നൽകി. അമീർ അൽ ബലുച്ചി, അർഷാദ്, മുബാറക്, വിജേഷ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ഫലജ് കെ.എം.സി.സി പ്രതിനിധി എം.വി. നവാസ് സ്വാഗതവും സമീർ പട്ടായി നന്ദിയും പറഞ്ഞു.

