ഫുട്ബാൾ ടൂർണമെന്‍റ്: എഫ്.സി കേരള ജേതാക്കൾ
text_fieldsകെ.എം.സി.സി ബർക്ക യൂത്ത് വിങ് സംഘടിപ്പിച്ച രണ്ടാമത് ചാമ്പ്യൻസ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ എഫ്.സി കേരള
മസ്കത്ത്: കെ.എം.സി.സി ബർക്ക യൂത്ത് വിങ് സംഘടിപ്പിച്ച രണ്ടാമത് ചാമ്പ്യൻസ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിൽ എഫ്.സി കേരള ജേതാക്കളായി. എഫ്.സി റൂസ്താക്കിനെയാണ് പരാജയപ്പെടുത്തിയത്. ആവേശകരമായ ഫൈനൽ മത്സരത്തിൽ നിശ്ചിത സമയത്തും ഷൂട്ടൗട്ടിലും സമനില പാലിച്ചതോടെ ടോസിലൂടെയാണ് വിജയിയെ പ്രഖ്യാപിച്ചത്.
സലാല ഫ്യൂച്ചർ ആൻഡ് ബ്രൈറ്റ് ഹോം റൗനക് സുഹാർ മൂന്നാം സ്ഥാനം നേടി. മികച്ച ഗോളിക്കുള്ള ഉപഹാരം റഹൂഫ് (എഫ്.സി. റൂസ്താക് ), ഗോൾഡൻ ബൂട്ട് സന്തോഷ് (എഫ്.സി.റൂസ്താക്), പ്ലെയർ ഓഫ് ദി ടൂർണമെന്റ് അഷ്‌കർ (എഫ്. സി റൂസ്താക്) എന്നിവർ കരസ്ഥമാക്കി.
സമ്മാനം കെ.എം.സി.സി ബർക സെക്രട്ടറി ഷെരീഫ് പൂന്തല, ചെയർമാൻ നിസാം, ആക്ടിങ് പ്രസിഡന്റ് ഫാറൂഖ്, ഷുക്കൂർ ഹാജി,സെക്രട്ടറി ഖലീൽ നാട്ടിക കോർഡിനേറ്റർ ഇബ്രാഹിം, ആസീം എന്നിവർ കൈമാറി.

