ഫുട്ബാൾ ടൂർണമെന്റ്; എഫ്.സി ഗെയിമർ സോൺ ജേതാക്കൾ
text_fieldsകെ.എം.സി.സി സിനാവ് സമദ് ഏരിയ കമ്മിറ്റി നടത്തിയ ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ എഫ്.സി ഗെയിമർ സോൺ
മസ്കത്ത്: കെ.എം.സി.സി സിനാവ് സമദ് ഏരിയ കമ്മറ്റി നാലാം വാർഷികത്തോടനുബന്ധിച്ചു സിനാവിൽ നടത്തിയ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സീസൺ രണ്ടിൽ എഫ്.സി ഗെയിമർ സോൺ ജേതാക്കളായി. ഏരിയ പ്രസിഡന്റ് മുഹമ്മദലി പാപ്പിനിശ്ശേരി ഉദ്ഘാടനം ചെയ്തു. വിന്നേഴ്സ് ട്രോഫി രൂപേഷ് കുമാറും റണ്ണേഴ്സ് ട്രോഫി ജോഹർദ് ക്ലിനിക് സിനാവുമായിരുന്നു നൽകിയത്. ടൂർണമെന്റിൽ ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 10 ടീമുകൾ പങ്കെടുത്തു. ഏരിയ സെക്രട്ടറി മൻസൂർ അലി പച്ചായി, ട്രഷറർ റിവാസ് അഹ്മദ് പൊന്നാനി, കമ്മിറ്റി അംഗങ്ങളായ സുധീർ കൊല്ലം, ഫാറൂഖ്, സലീം കൊടുങ്ങല്ലൂർ, മുത്തലിബ്, നാസർ, മജീദ് ഫൈസി പാവണ്ണ, ഷഫീഖ് കല്ലോത്ര, ഫിറോസ്, ആഷിക് കാക്കേരി, അലി, ഖാദർ, അബ്ദുൽ ബാരി എന്നിവർ നേതൃത്വം നൽകി.

