ആരാധകരെ മാടിവിളിച്ച് ഫാന്‍സ് ഫെസ്റ്റിവല്‍ നഗരി
text_fieldsഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിലെ ഫാൻഫെസ്റ്റിവൽ നഗരി
മസ്കത്ത്: ഒമാന്‍ കണ്‍വെന്‍ഷന്‍ ആൻഡ് എക്സിബിഷന്‍ സെന്ററില്‍ (ഒ.സി.ഇ.സി) നടക്കുന്ന ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഞ്ചാരികളുടെയും ആരാധകരുടെയും സംഗമവേദിയായി മാറും.
മേളയുടെ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി പൈതൃക, വിനോദസഞ്ചാര മന്ത്രാലയം അറിയിച്ചു. ലോകകപ്പ് ആവേശം ഒട്ടും ചോരാതെ ആരാധകരിലേക്ക് എത്തിക്കുന്നതിനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയത്.
നവംബർ 20 മുതൽ ഡിസംബർ 18വരെയായിരിക്കും പരിപാടികൾ. വിവിധങ്ങളായ മത്സരങ്ങൾ, പ്രവർത്തനങ്ങൾ, ഭക്ഷണ സ്റ്റാളുകൾ എന്നിവയാണ് ഒ.സി.ഇ.സിയുടെ ഗാർഡനിൽ നടക്കുന്ന ഫെസ്റ്റിവലിലുണ്ടാകുക. എല്ലാ ലോകകപ്പ് മത്സരങ്ങളും തത്സമയം സംപ്രേഷണം ചെയ്യും.
ഖത്തർ ലോകകപ്പിനെ പിന്തുണക്കുന്നതിനും കളിയുടെ ഭാഗമായി ഇവിടെ എത്തുന്ന ആരാധകരെ ആകർഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഫാൻ ഫെസ്റ്റിവൽ. ലോകകപ്പിന്റെ ആവേശവും മറ്റും ആരാധകരിലേക്ക് എത്തിക്കാനും ഇതിലൂടെ ഉദ്ദേശിക്കുന്നുണ്ട്.
ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്റർ ഗാർഡനിലെ 9000 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ വരുന്ന സ്ഥലമാണ് ഫാൻസ് ഫെസ്റ്റിവലിനായി നീക്കിവെച്ചത്.
സന്ദർശകർക്ക് വൈവിധ്യമാർന്ന ഇന്ററാക്ടീവ് ഗെയിമുകൾ, നൂതന സാങ്കേതികവിദ്യകൾ, ഫുട്ബാൾ മത്സരങ്ങൾ, തത്സമയ പ്രകടനങ്ങൾ, പ്രാദേശികവും അന്തർദേശീയവുമായ ഭക്ഷണപാനീയ ഔട്ട്‌ലെറ്റുകൾ എന്നിവയും ഫെസ്റ്റിവലിന്‍റെ ഭാഗമായുണ്ടാകും. ഫുട്ബാൾ ഫാൻസ് ഫെസ്റ്റിവലിന്‍റെ കൂടുതൽ വിവരങ്ങൾക്കായി www.footballfanfestival.om സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

