Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഫുട്ബാൾ ഡയറി -...

ഫുട്ബാൾ ഡയറി - കാൽപന്തുകളി നെഞ്ചേറ്റിയ തൊണ്ണൂറുകളിലെ ആ പെരുമഴക്കാലം!

text_fields
bookmark_border
ഫുട്ബാൾ ഡയറി - കാൽപന്തുകളി നെഞ്ചേറ്റിയ തൊണ്ണൂറുകളിലെ ആ പെരുമഴക്കാലം!
cancel

‘‘...മഴ പെയ്ത് ചെളി നിറഞ്ഞ കളിപ്പറമ്പുകളിൽ, കാറ്റില്ലാത്ത പന്തുതട്ടി കൂട്ടുകാർക്കൊപ്പമുള്ള ആ കളിനേരങ്ങൾ ഇന്നും മായാത്ത ഓർമ്മകളാണ്...’’

കാൽപന്തുകളിയുടെ ആവേശം ലോകം മുഴുവൻ പടരുമ്പോൾ, മനസ്സിലേക്ക് ഒരു പെരുമഴ പോലെ പെയ്തിറങ്ങുന്നത് തൊണ്ണൂറുകളിലെ ആ സുന്ദരമായ ലോകകപ്പ് കാലമാണ്. ഒരൊറ്റ ടിവിക്ക് മുന്നിൽ നാട്ടുകാരും കൂട്ടുകാരും ഒത്തുകൂടുന്ന, ആർപ്പുവിളികളുടെയും പിണക്കങ്ങളുടെയും ആ പഴയ നാളുകൾ.

1994-ലെ അമേരിക്കൻ ലോകകപ്പാണ് എന്നിലെ ഫുട്ബാൾ ഭ്രാന്തനെ ഉണർത്തിയത്. റൊമാരിയോയും ബെബറ്റോയും നയിച്ച ബ്രസീലിന്റെ കാനറിപ്പട മൈതാനത്ത് തീപ്പൊരി പാറിച്ചപ്പോൾ, മനസ്സിൽ മഞ്ഞക്കുപ്പായം തുന്നിപ്പിടിപ്പിച്ചു കഴിഞ്ഞിരുന്നു.

പിന്നീട് 2000-മാണ്ടുകളിലേക്ക് എത്തിയപ്പോൾ ഫുട്ബോൾ ഭ്രാന്ത് അൽപം കൂടി മൂത്തു. ബ്രസീലിയന് താരം റിവാൾഡോയും റിക്കാർഡോ കാക്കയും ഇംഗ്ലണ്ടിന്റെ ഡേവിഡ് ബെക്കാം, മൈക്കൽ ഓവൻ, ഫ്രാൻസിന്റെ സിനദിൻ സിദാൻ, സ്​പെയിനിന്റെ റൗൾ ഗോൺസാലസ്, പോർച്ചുഗീസ് താരം ലൂയിസ് ഫിഗോ, അർജന്റീനയുടെ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയും യുവാൻ റോമൻ റിക്വൽമെയും തുടങ്ങിയ സൂപ്പർ ഹീറോകളുടെ സ്റ്റൈലൻ കളിയും പോരാട്ടവീര്യവുമായിരുന്നു അന്നത്തെ ലഹരി. അവർ കളം നിറഞ്ഞാടിയ ആ സുവർണ കാലഘട്ടത്തിലെ ഓരോ കളിക്കാരനും ഞങ്ങൾക്ക് ഹീറോകളായിരുന്നു.

മഴ പെയ്ത് ചെളി നിറഞ്ഞ കളിപ്പറമ്പുകളിൽ, കാറ്റില്ലാത്ത പന്തുതട്ടി കൂട്ടുകാർക്കൊപ്പമുള്ള ആ കളിനേരങ്ങൾ ഇന്നും മായാത്ത ഓർമ്മകളാണ്. ഒരുമിച്ച് കളി കണ്ടും കളിച്ചും ജയിക്കുമ്പോൾ മധുരം പങ്കിട്ടും തോൽക്കുമ്പോൾ പരസ്പരം കളിയാക്കിയും കടന്നുപോയ ആ നിമിഷങ്ങളാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഫുട്ബാൾ ഡയറിത്താളുകൾ.

ഇന്ന് ലോകം മറ്റൊരു ലോകകപ്പിന്റെ ആവേശത്തിലേക്ക് ചുരുങ്ങുമ്പോൾ ഉള്ളിലൊരു വലിയ സ്വപ്നമുണ്ട്; ഒരു ദിവസം നമ്മുടെ ഇന്ത്യയും ഈ ലോകകപ്പ് വേദികളിൽ ബൂട്ടുകെട്ടി ഇറങ്ങുന്നത് കാണണം.

ആ ത്രിവർണ പതാക ലോകകപ്പ് മൈതാനങ്ങളിൽ പാറിക്കളിക്കുന്നത് കാണാൻ കാത്തിരിക്കുന്ന കോടിക്കണക്കിന് ഇന്ത്യൻ ഫുട്ബാൾ പ്രേമികളിൽ ഒരാളായി ഞാനും ആ സുദിനത്തിനായി കാത്തിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Football Diary - Those rainy days in the nineties when football was in high spirits!
Next Story