സാപില്‍ ഫുട്ബാള്‍ അക്കാദമിക് തുടക്കം
text_fieldsസാപില്‍ ഫുട്ബാള്‍ അക്കാദമിയുടെ ജഴ്സി ഡയറക്ടര്‍മാരായ സുധാകരന് ഒളിമ്പിക്കും നൂര്‍ നവാസും ചേര്‍ന്ന് പുറത്തിറക്കുന്നു
സലാല: സാപില്‍ ഫുട്ബാള്‍ അക്കാദമി മുന്‍ ഫുട്ബാള്‍ താരം പ്രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനു സമീപമുള്ള ഗള്‍ഫ് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ദോഫാര്‍ സ്പോർട്സ് ആൻഡ് യൂത്ത് ഡയറക്ടര്‍ അലി ബാക്കി, ഡോ. സനാതനന് , രാകേഷ് കുമാര്‍ ഝാ, ഒ.അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംബന്ധിച്ചു.
അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഡയറക്ടര്‍ സുധാകരന് ഒളിമ്പിക് വിശദീകരിച്ചു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഐ.എം. വിജയന്റെയും തൃശൂരിലെ റെഡ് സ്റ്റാര്‍ അക്കാദമിയുടെയും സഹകരണത്തിലാണ് സാപില്‍ അക്കാദമി പ്രവര്‍ത്തിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
ഡയറക്ടര്‍ നൂര്‍ നവാസ് സ്വാഗതവും അയ്യൂബ് വക്കാട്ട് നന്ദിയും പറഞ്ഞു. ശിഹാബ് കാളികാവ് പരിപാടി നിയന്ത്രിച്ചു. റഷീദ് കല്പറ്റ, എ.പി. കരുണന് , റസ്സല്‍ മുഹമ്മദ്, ബെന്ഷാദ് അല്‍ അംരി തുടങ്ങി വിവിധ സംഘടന പ്രതിനിധികള്‍ സംബന്ധിച്ചു അഞ്ച് വയസ്സ് മുതല്‍ 20 വയസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം.
അൽ നാസര്‍ ക്ലബിലെ കോച്ച് താരിഖ് അല്‍ മസ് ഹലിയാണ് പ്രധാന പരിശീലകന്. കൂടാതെ മൂന്ന് മലയാളി പരിശീലകരുമുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 6.30 മുതല്‍ 8.30 വരെയാണ് പരിശീലനം. ഫോൺ: 94351806.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

