റോഹിങ്ക്യൻ അഭയാർഥികൾക്ക് ഭക്ഷണവുമായി ഒ.സി.ഒ
text_fieldsമസ്കത്ത്: ബംഗ്ലാദേശിലെ കോക്സ് ബസാറിൽ അഭയാർഥികളായി കഴിയുന്ന 1000 റോഹിങ്ക്യൻ കുടുംബങ്ങൾക്ക് ഒമാൻ ചാരിറ്റബിൾ ഒാർഗനൈസേഷൻ (ഒ.സി.ഒ) ഭക്ഷണപ്പൊതികളും ഭക്ഷണസാധനങ്ങളും വിതരണം ചെയ്തു. ഒ.സി.ഒ പ്രതിനിധികൾ നേരിെട്ടത്തിയാണ് ഭക്ഷണം വിതരണം ചെയ്തത്. അഭയാർഥി വിഷയങ്ങളുമായി ബന്ധപ്പെട്ട യു.എൻ ഹയർ കമീഷൻ, ബംഗ്ലാദേശ് റിലീഫ് ഒാർഗനൈസേഷൻ എന്നിവയുമായി ചേർന്ന് ഒമാൻ സ്ഥാപിക്കുന്ന അഭയാർഥി ക്യാമ്പിനായുള്ള സ്ഥലവും പ്രതിനിധികൾ സന്ദർശിച്ചു. ആയിരക്കണക്കിന് അഭയാർഥികൾക്ക് വിദ്യാഭ്യാസ, ആരോഗ്യസേവനങ്ങൾ ലഭ്യമാക്കാൻ സഹായകരമായ വിധത്തിലാണ് ക്യാമ്പ് ഒരുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
