Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഭക്ഷ്യസുരക്ഷ: 2.67...

ഭക്ഷ്യസുരക്ഷ: 2.67 ദശലക്ഷം റിയാലിന്‍റെ കരാർ ഒപ്പു​വെച്ചു

text_fields
bookmark_border
ഭക്ഷ്യസുരക്ഷ: 2.67 ദശലക്ഷം റിയാലിന്‍റെ കരാർ ഒപ്പു​വെച്ചു
cancel
camera_alt

ഭ​വ​ന, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യം ക​രാ​റു​ക​ളി​ൽ ഒ​പ്പു​​വെ​ക്കു​ന്നു

Listen to this Article

മ​സ്ക​ത്ത്​: വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ കാ​ർ​ഷി​ക, ക​ന്നു​കാ​ലി, വ്യ​വ​സാ​യി​ക മേ​ഖ​ല​ക​ളി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ഭ​വ​ന, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യം 2.67 ദ​ശ​ല​ക്ഷം റി​യാ​ലി​ന്‍റെ ക​രാ​റി​ൽ ഒ​പ്പു​​വെ​ച്ചു. നി​ര​വ​ധി ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ക​രു​മാ​യി 28 ക​രാ​റു​ക​ളി​ലാ​ണ്​ മ​​ന്ത്രാ​ല​യം ഒ​പ്പു​വെ​ച്ചി​രി​ക്കു​ന്ന​ത്. ആ​കെ 9.8 ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​റി​ലാ​ണ് പ​ദ്ധ​തി​ക​ൾ വ​രു​ന്ന​ത്. ഭ​ക്ഷ്യ​സു​ര​ക്ഷ പ​ദ്ധ​തി​ക​ൾ​ക്കാ​യി​ ശാ​സ്​​ത്രീ​യ​വും നൂ​ത​ന​വു​മാ​യ രീ​തി​ക​ൾ ഉ​പ​യോ​ഗി​ച്ച്​ ഒ​മാ​ന്റെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി സു​സ്ഥി​ര ഭൂ​വി​നി​യോ​ഗ​ത്തി​ന്‍റെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ​യും നി​ക്ഷേ​പ​ങ്ങ​ളെ​യും പി​ന്തു​ണ​ക്കു​ക എ​ന്ന​തും ക​രാ​റു​ക​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു. ഒ​പ്പു​വെ​ക്ക​ൽ ച​ട​ങ്ങി​ൽ ഭ​വ​ന, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യ​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്ത് ന​ഗ​രാ​സൂ​ത്ര​ണ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​മു​ഹ​മ്മ​ദ് അ​ൽ മു​ത​വ പ​​ങ്കെ​ടു​ത്തു. ഇ​ബ്ര​യി​ലെ വ​ട​ക്ക​ൻ ശ​ർ​ഖി​യ​യി​ലു​ള്ള ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ഹൗ​സി​ങ്​ ആ​ൻ​ഡ് അ​ർ​ബ​ൻ പ്ലാ​നി​ങ്ങി​ൽ ആ​യി​രു​ന്നു ഒ​പ്പു​വെ​ക്ക​ൽ ച​ട​ങ്ങ്.

ക​രാ​ർ പ്ര​കാ​രം വാ​ദി ബാ​നി ഖാ​ലി​ദ്​ വി​ലാ​യ​ത്തി​ൽ മി​ന​റ​ൽ വാ​ട്ട​ർ പ്യൂ​രി​ഫി​ക്കേ​ഷ​നും ബോ​ട്ടി​ലി​ങ്​ പ്ലാ​ന്റും സ്ഥാ​പി​ക്കും. 1,50,000 റി​യാ​ൽ ചെ​ല​വി​ൽ വ​രു​ന്ന പ​ദ്ധ​തി​യു​ടെ ഭൂ​മി​യു​ടെ പാ​ട്ട​ക്ക​രാ​റി​ലാ​ണ്​ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്. അ​ൽ ഖാ​ബി​ൽ, മു​ദൈ​ബി വി​ലാ​യ​ത്തു​ക​ളി​ൽ 1,65,000 റി​യാ​ൽ ചെ​ല​വി​ൽ കോ​ഴി വ​ള​ർ​ത്ത​ലി​നു​ള്ള മൂ​ന്ന് ക​രാ​റു​ക​ളി​ലും ഒ​പ്പു​വെ​ച്ചു. 1,24,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ ആ​യി​രി​ക്കും പ​ദ്ധ​തി​യൊ​രു​ക്കു​ക. മു​ദൈ​ബി​യി​ൽ ക​ന്നു​കാ​ലി​ക​ളെ വ​ള​ർ​ത്തു​ന്ന​തി​നും വി​ൽ​ക്കു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി​ക്കാ​യി 55,000 റി​യാ​ലി​ന്‍റെ ധാ​ര​ണ​പ​ത്ര​ത്തി​ലാ​ണ്​ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്. അ​ൽ ഖാ​ബി​ൽ, ഇ​ബ്ര, വാ​ദി ബാ​നി ഖാ​ലി​ദ്, മു​ദൈ​ബി, ബി​ദി​യ എ​ന്നീ വി​ലാ​യ​ത്തു​ക​ളി​ൽ 2.3 ദ​ശ​ല​ക്ഷം റി​യാ​ൽ ചെ​ല​വി​ൽ പ​ച്ച​ക്ക​റി, പ​ഴം ഉ​ൽ​പാ​ദ​ന​ത്തി​നാ​യി മൊ​ത്തം 23 ക​രാ​റു​ക​ളി​ലും ഒ​പ്പു​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food security
News Summary - Food security: A contract worth 2.67 million riyals was signed
Next Story