ഭക്ഷ്യസുരക്ഷ: 100 കോടി റിയാൽ നിക്ഷേപിക്കും
text_fieldsമസ്കത്ത്: രാജ്യത്തെ ഭക്ഷ്യസുരക്ഷയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി ഈ മേഖലയിൽ 100 കോടി റിയൽ നിക്ഷേപം നടത്തുമെന്ന് കാർഷിക, മത്സ്യ, ജലവിഭവ മന്ത്രി ഡോ. സൗദ് ബിൻ ഹമൂദ് അൽ ഹബ്സി പറഞ്ഞു. ഒമാനിൽ ഭക്ഷ്യസുരക്ഷയിൽ മികച്ച സ്വയംപര്യാപ്തത കൈവരിക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നത്.
ഒമാൻ റേഡിയോയുടെ സാമ്പത്തിക ഫോറം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം കാർഷികോൽപാദനം, കന്നുകാലികൾ, മത്സ്യബന്ധനം എന്നിവയിൽ വളർച്ച കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഭക്ഷ്യസുരക്ഷ ലബോറട്ടറി (ശിൽപശാല) വിവിധ മേഖലകളിലായി ഏകദേശം 1.3 ശതകോടി റിയാലിന്റെ പദ്ധതികൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

