ഭക്ഷ്യസുരക്ഷിതത്വം: ജി.സി.സി തലത്തിൽ ഒമാൻ രണ്ടാമത്
text_fieldsമസ്കത്ത്: ഭക്ഷ്യസുരക്ഷ കൈവരിച്ച രാജ്യങ്ങളുടെ മുൻനിരയിൽ ഇടം നേടി ഒമാൻ. ഇക്കണോമിസ്റ്റ് ഇൻഡക്സ് യൂനിറ്റും അമേരിക്കൻ കമ്പനിയായ ഡ്യൂപോണ്ടും ചേർന്ന് തയാറാക്കിയ ആഗോള ഭക്ഷ്യസുരക്ഷാ സൂചികയിൽ മികച്ച സ്ഥാനമാണ് രാജ്യം കൈവരിച്ചത്. 113 രാഷ്ട്രങ്ങൾ അടങ്ങിയ സൂചികയിൽ ആഗോളതലത്തിൽ 28ാം സ്ഥാനവും ജി.സി.സി തലത്തിൽ രണ്ടാം സ്ഥാനവുമാണ് ഒമാനുള്ളത്. ജി.സി.സി രാഷ്ട്രങ്ങളിൽ കുവൈത്ത് ഒന്നാമതും ഖത്തർ മൂന്നാം സ്ഥാനത്തുമാണ്. ഭക്ഷണ സാധനങ്ങളുടെ ലഭ്യത, വാങ്ങാനുള്ള ശേഷി, നിലവാരവും സുരക്ഷിതത്വവും എന്നിവയാണ് സൂചിക തയാറാക്കുന്നതിന് അടിസ്ഥാനമായി കണക്കിലെടുത്തിരിക്കുന്നത്. ദീർഘദൃഷ്ടിയോടെയുള്ളതും കർശനവുമായ നയങ്ങൾ നടപ്പാക്കിയതാണ് ഒമാെൻറ ഇൗ നേട്ടത്തിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ആവശ്യത്തിന് ഭക്ഷ്യശേഖരവും രാജ്യത്തിെൻറ എല്ലാ ഭാഗങ്ങളിലുമുള്ളവർക്ക് ഭക്ഷ്യലഭ്യതയും ഒമാൻ ഉറപ്പാക്കുന്നു.
ഭക്ഷ്യസുരക്ഷ മുൻനിർത്തി കൂടുതൽ വൈവിധ്യമാർന്ന പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ഒരുക്കത്തിലുമാണ് രാജ്യം. സാമ്പത്തിക വൈവിധ്യവത്കരണം ലക്ഷ്യമിട്ടുള്ള തൻഫീദ് പദ്ധതിയിൽ കാർഷിക വികസന പദ്ധതികൾക്ക് വലിയ പ്രാധാന്യമാണ് നൽകുന്നതും. ഭക്ഷ്യസുരക്ഷക്ക് ഒപ്പം ഭക്ഷണത്തിെൻറ നിലവാരം കാത്തുസൂക്ഷിക്കുന്നതും മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് ഒമാൻ നടപ്പാക്കി വരുന്നത്. പച്ചക്കറികൾ അടക്കം വിവിധ വിളകളുടെ കൃഷി വർധിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. പാലുൽപാദനവും കോഴിയിറച്ചി ഉൽപാദനരംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുന്നതിെൻറ ഭാഗമായി നമാ പൗൾട്രിയുടെയും മസൂൺ െഡയറിയുടെയും പ്രാരംഭ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. മറ്റ് ജി.സി.സി രാഷ്ട്രങ്ങളെ അപേക്ഷിച്ച് രൂക്ഷമായ വേനൽക്കാലം ഉണ്ടാകാത്ത രാഷ്ട്രമാണ് ഒമാൻ. ഇത് കാർഷിക മേഖലയുടെ വികസനത്തിന് അനുയോജ്യമായ ഘടകമാണ്. ആരോഗ്യകരമായ ഭക്ഷണശീലങ്ങളെ കുറിച്ച് പൊതുജനങ്ങൾക്കിടയിലും ആരോഗ്യകരമായ കൃഷി ശീലങ്ങളെ കുറിച്ച് കർഷകർക്കിടയിലും സർക്കാർ തലത്തിലും ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിവരുകയും ചെയ്യുന്നുണ്ട്.
ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിെൻറ കണക്കുകൾ പ്രകാരം കഴിഞ്ഞവർഷം 1.87 ദശലക്ഷം ടൺ സാധനങ്ങളാണ് ഒമാനിൽ ഉൽപാദിപ്പിച്ചത്. ഇതിൽ 25,600 ടൺ പച്ചക്കറിയാണ്. 221 ദശലക്ഷം റിയാലിെൻറ ആടുമാടുകളും അനുബന്ധ ഉൽപന്നങ്ങളും ഒമാൻ കയറ്റിയയക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
