Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറമദാനിലെ ഭക്ഷ്യസുരക്ഷ ...

റമദാനിലെ ഭക്ഷ്യസുരക്ഷ പരിശോധന; രണ്ടു സ്ഥാപനങ്ങൾ പൂട്ടിച്ചു

text_fields
bookmark_border
റമദാനിലെ ഭക്ഷ്യസുരക്ഷ  പരിശോധന;  രണ്ടു സ്ഥാപനങ്ങൾ പൂട്ടിച്ചു
cancel

മസ്‌കത്ത്: പരിശുദ്ധ റമദാൻ മാസത്തിൽ ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യവും ഉറപ്പാക്കാൻ ശക്തമായ പരിശോധനയുമായി മസ്കത്ത് മുനിസിപ്പാലിറ്റി. റമദാൻ കാലയളവിൽ ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ 2,514 ഫീൽഡ് പരിശോധനകൾ നടത്തിയതായി മുനിസിപ്പാലിറ്റിയുടെ ഹെൽത്ത് കൺട്രോൾ വിഭാഗം അറിയിച്ചു.

ഗവർണറേറ്റിലെ വിവിധ വിലായത്തുകളിലായി റസ്റ്ററന്റുകൾ, ഭക്ഷണശാലകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഉപയോഗ യോഗ്യമല്ലാത്ത 218.3 കിലോ ഭക്ഷ്യവസ്തുക്കളും 128 ഭക്ഷ്യ ഉൽപന്നങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു. ശുചിത്വവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്തതിനാൽ രണ്ട് സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടാൻ ഉത്തരവിട്ടു.

ബൗഷർ മേഖലയിലാണ് ഏറ്റവും കൂടുതൽ പരിശോധന നടന്നത്; 822 എണ്ണം. സീബ്- 752, മത്ര- 363, ആമിറാത്ത്-316, ഖുറിയാത്ത്-176, മസ്കത്ത്-85 എന്നിങ്ങനെ പരിശോധനകളും നടന്നു. പരിശോധനകളിൽ 20 ആരോഗ്യലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. പൊതുജനങ്ങളിൽനിന്ന് 68 പരാതികളും ഈ കാലയളവിൽ ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food SafetyramadanClosedinspectionestablishments
News Summary - Food safety inspection during Ramadan; Two establishments closed
Next Story