അവശ്യ വസ്തുക്കളുടെ വില നിയന്ത്രണത്തിൽ തന്നെ: ഉപഭോക്തൃ സംരക്ഷണ സമിതി
text_fieldsമസ്കത്ത്: അവശ്യ വസ്തുക്കളുടെയും പഴം പച്ചക്കറികളുടെയും വില നിയന്ത്രണത്തിൽ തന്നെയാണെന്നും ഇവയുടെയൊന്നും വി ല വർധിച്ചിട്ടില്ലെന്നും ഉപഭോക്തൃ സംരക്ഷണ പൊതു അതോറിറ്റി അറിയിച്ചു. കോവിഡിെൻറ ഭാഗമായി ‘വീട്ടിൽ കഴിയൽ’ കാമ്പയിൻ ആരംഭിച്ചതോടെ പച്ചക്കറികളുടെയും പഴ വർഗങ്ങളുടെയും ഡിമാൻറ് ഉയർന്നിരുന്നു. എന്നാൽ മവേല പഴം പച്ചക്കറി സെൻട്രൽ മാർക്കറ്റിൽ നിരീക്ഷണം ഉണ്ടായിരുന്നതിനാൽ വില ഉയർന്നിരുന്നില്ല. അവശ്യ വസ്തുക്കളുടെയും പഴം പച്ചക്കറികളുടെയും വില ശരിയായ നിയന്ത്രണത്തിലാണെന്നും വില വർധന പ്രകടമാവുന്നില്ലെന്നും ഉപഭോക്തൃ സംരക്ഷണ വിഭാഗം പ്രതിനിധി അറിയിച്ചു.
സവാളയുടെ ആവശ്യം വർധിച്ചത് കാരണം കഴിഞ്ഞ രണ്ടാഴ്ചയായി വില വർധിക്കുന്നതായി പരാതിയുണ്ടായിരുന്നു. രണ്ടോ മൂന്നോ രാജ്യങ്ങളിൽ നിന്നാണ് സവാള ഇറക്കുമതി ചെയ്യുന്നത്. ഇവിടങ്ങളിൽ ഉൽപാദനം കുറഞ്ഞത് കാരണം വിതരണം കുറഞ്ഞിട്ടുണ്ട്. ഡിമാൻറ് വർധിച്ച സാഹചര്യത്തിൽ മറ്റൊരു രാജ്യത്തിൽ നിന്നുള്ള ഇറക്കുമതിക്ക് ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. മവേല മാർക്കറ്റിൽ സവാള വില കിലോക്ക് 400 ബൈസയാണെന്നും മാർക്കറ്റിന് പുറത്ത് ചില്ലറ വിൽപന സ്ഥാപനങ്ങളിൽ കിലോക്ക് 500 ബൈസക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊതു അതോറിറ്റി അനുവാദമില്ലാതെ അവശ്യ വസ്തുക്കൾക്ക് വില വർധിപ്പിക്കുന്ന വ്യാപാരികൾക്ക് നേരത്തെ തന്നെ ഉപഭോക്തൃ സംരക്ഷണ പൊതു അതോറിറ്റിമുന്നറിയിപ്പ് നൽകിയിരുന്നു. മൊത്ത വ്യാപാര സ്ഥാപനങ്ങളിലും ചില്ലറ വ്യാപാര സ്ഥാപനങ്ങളിലും അവശ്യ വസ്തുക്കളുടെയും പച്ചക്കറി പഴ വർഗങ്ങളുടെയും വില സൂക്ഷ്മമായി ഞങ്ങൾ നിരീക്ഷിക്കുകയാണ്. മാർച്ചക്കറ്റിലെ പ്രമുഖ കച്ചവടക്കാരുമായി ചർച്ചകൾ നടത്തുകയും ചെയ്യുന്നുണ്ട്. ആരെങ്കിലും നിയമ ലംഘനം നടത്തുന്നതായി കണ്ടാൽ നടപടിയെടുക്കുമെന്നും പ്രതിനിധി അറിയിച്ചു. ഏതെങ്കിൽ ഉൽപന്നങ്ങൾക്ക് വില വർധിക്കുന്നതായി കണ്ടെത്തിയാൽ ഉപഭോക്താക്കൾക്ക് 80079009, 80077997 എന്നീ നമ്പറുകളിൽ അധികൃതരുമായി ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
