Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭക്ഷ്യോൽപാദനം: മൂന്നു വർഷത്തിനുള്ളിൽ കേരളം സ്വയംപര്യാപ്തമാകും –മന്ത്രി സുനിൽകുമാർ
text_fieldsbookmark_border
മസ്കത്ത്: അടുത്ത മൂന്നു വർഷത്തിനുള്ളിൽ കേരളം ഭക്ഷ്യോൽപാദനരംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ. കഴിഞ്ഞ ഓണക്കാലത്തേ ഇതിെൻറ ഗുണപരമായ മാറ്റങ്ങൾ കണ്ടുതുടങ്ങി. അയ്യായിരം മെട്രിക് ടൺ ജൈവ പച്ചക്കറിയാണ് ഓണത്തിന് കേരളത്തിൽ കൃഷിചെയ്തത്.
വിലക്കുറവിന് പുറമെ, വിഷരഹിതമായ പച്ചക്കറി നൽകാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ നേട്ടമെന്നും മൈത്രി മസ്കത്ത് കൂട്ടായ്മയുടെ പരിപാടിയിൽ സംബന്ധിക്കാൻ എത്തിയ മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നെൽവയൽ നികത്തൽ കർശനമായി നിരോധിക്കുകയും, നെൽകൃഷി ഉപേക്ഷിച്ച പലയിടത്തും കൃഷി ഇറക്കുകയും ചെയ്തു. കേരളത്തിൽ ഉൽപാദനം നടക്കുന്നുണ്ടെങ്കിലും മാർക്കറ്റിങ്ങിലെ പോരായ്മ നിമിത്തം പല ഉൽപന്നങ്ങൾക്കും ന്യായമായ വില ലഭിക്കുന്നില്ല.
അതിനാൽ, കേരളത്തിന് പുറത്തും വിപുലമായ വിപണി കണ്ടെത്തി ഭക്ഷ്യോൽപാദനം മികവുറ്റ രീതിയിൽ ആക്കാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉൽപാദനക്ഷമതയിൽ അൽപം പുറകിലാണെങ്കിലും ഏറ്റവും ഗുണനിലവാരം ഉള്ള നാളികേരം ഇന്ത്യയിൽ കേരളത്തിലേതാണ്. എന്നാൽ, മൊത്തം നാളികേരത്തിെൻറ നാലു ശതമാനം പോലും ശരിയായ രീതിയിൽ ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ് വാസ്തവം. ഇതിനു മാറ്റം വരണം. നാളികേര ഉൽപന്നങ്ങൾ വർധിപ്പിക്കുകയും അതിന് ഇന്ത്യക്ക് വെളിയിലും വിപണി കണ്ടെത്തുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
ഗൾഫിൽനിന്ന് തിരിച്ചുവരുന്ന പ്രവാസികൾക്ക് ധൈര്യമായി കൃഷിയിലേക്കു തിരിയാം. അതിനുവേണ്ട എല്ലാ സഹായങ്ങളും നൽകുമെന്നും മന്ത്രി പറഞ്ഞു.
അതിനായി പല പദ്ധതികളും സർക്കാർ ആലോചിക്കുന്നുണ്ട്. ലോകത്ത് ഏത് വ്യവസായം തകർന്നാലും ഭേക്ഷ്യാൽപാദന മേഖല തകരില്ല. അത് അനുദിനം വളരുകയേ ഉള്ളൂ. ഏറെക്കാലം വിദേശ മണ്ണിൽ അധ്വാനിച്ച മലയാളിക്ക് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ വരുമ്പോൾ ശാന്തമായും സമാധാനമായും ചെയ്യാവുന്ന ജോലിയാണ് കൃഷിപ്പണി. ഇന്ന് അതിെൻറ പ്രാധാന്യം ആളുകൾ മനസ്സിലാക്കുന്നുണ്ട്.
കാർഷിക വൃത്തി ഒരു സംസ്കാരം ആയി കേരളത്തിൽ പടർന്നുപിടിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. മൈത്രി സെക്രട്ടറി ശിവരാമനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story