ഫുഡ് ആൻഡ് ഹോസ്പിറ്റാലിറ്റി പ്രദര്‍ശനത്തിന് നാളെ തുടക്കം
text_fieldsഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ
മസ്കത്ത്: ഫുഡ് ആൻഡ് ഹോസ്പിറ്റാലിറ്റി പ്രദര്‍ശനത്തിന് തിങ്കളാഴ്ച ഒമാന്‍ കണ്വെന്ഷന് ആൻഡ് എക്സിബിഷന് സെന്ററില്‍ തുടക്കമാകും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടികളും കാര്‍ഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രി ഡോ. സഊദ് ബിന്‍ ഹമൂദ് ബിന്‍ ഹമദ് അല്‍ ഹബ്സി ഉദ്ഘാടനം ചെയ്യും. ഹാള്‍ നമ്പര്‍ നാലിലാണ് പ്രദര്‍ശന വേദി. രാവിലെ പത്ത് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് പ്രദര്‍ശന സമയം. പ്രവേശനം സൗജന്യമായിരിക്കും. ഇന്ത്യ, ബംഗ്ലാദേശ്, ബെല്‍ജിയം, ചൈന, ഇന്ത്യ, ഇറാന്, പാകിസ്താന്, ഖത്തര്‍, സൗദി അറേബ്യ, ശ്രീലങ്ക, തായ്ലൻഡ്, തുര്‍ക്കിയ, യു.എ.ഇ എന്നീ രാഷ്ട്രങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തില്‍ പങ്കാളികളാകും.

