Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രവാസികൾക്ക്​ പുതുവഴി...

പ്രവാസികൾക്ക്​ പുതുവഴി കാണിക്കാൻ ഫോക്കസ്​ കേരള; ആ​ദ്യ വെ​ബി​നാ​ർ ആ​ഗ​സ്​​റ്റ്​ 14ന്​

text_fields
bookmark_border
പ്രവാസികൾക്ക്​ പുതുവഴി കാണിക്കാൻ ഫോക്കസ്​ കേരള; ആ​ദ്യ വെ​ബി​നാ​ർ ആ​ഗ​സ്​​റ്റ്​ 14ന്​
cancel

മസ്​കത്ത്​: പ്ര​വാ​സി​ക​ൾ​ക്കാ​യി സു​ര​ക്ഷി​ത നി​ക്ഷേ​പ​ങ്ങ​ളി​ലും നൂ​ത​ന സം​രം​ഭ​ങ്ങ​ൾ ആ​​രം​ഭി​ക്കു​ന്ന​തി​നും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളുമായി ഫോ​ക്ക​സ്​ ​കേ​ര​ള. ഗ​ൾ​ഫ്​ മാ​ധ്യ​മ​വും ഓ​സ്​​കോ​ൺ ഗ്രൂ​പ്പും കേ​ര​ള ചേം​ബ​ർ ​ഓ​ഫ്​ ​കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രി​യും ​ൈ​ക​കോ​ർ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ്​ ഫോ​ക്ക​സ്​ കേ​ര​ള. സം​സ്ഥാ​ന​ത്തെ ഉ​ൽ‌​പാ​ദ​ന സം​സ്ഥാ​ന​മാ​ക്കി മാ​റ്റുന്നതിൽ നിർണായക പങ്കുവഹിക്കാനാവുന്നവരാണ്​ പ്ര​വാ​സി​ക​ൾ. വി​ശ്വ​സ​നീ​യ​ ഉ​റ​വി​ട​ത്തി​ൽ​നി​ന്ന് ശ​രി​യാ​യ വി​വ​ര​ങ്ങ​ളും ഉ​പ​ദേ​ശ​ങ്ങ​ളും ല​ഭി​ക്കു​​ന്നുവെങ്കിൽ നി​ക്ഷേ​പം ന​ട​ത്താ​നും സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​നും പ്ര​വാ​സി​ക​ൾ ത​യാ​റാ​കും. മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​െൻറ അ​ഭാ​വ​ത്തി​ൽ പ്ര​വാ​സി​ക​ൾ പൊ​തു​വെ വ്യ​ക്തി​ഗ​ത​മാ​യി നി​ക്ഷേ​പി​ക്കു​ക​യാ​ണ് ക​ണ്ടു​വ​രു​ന്ന​ത്. എ​ന്നാ​ൽ, പു​തി​യ അ​വ​സ​ര​ങ്ങ​ൾ തേ​ടു​ക​യും എ​ന്നാ​ൽ, വ​ഴി ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​തെ നി​ൽ​ക്കു​ന്ന​വ​ർ​ക്കും ഫോ​ക്ക​സ്​ കേ​ര​ള വ​ഴി​കാ​ട്ടി​യാ​കും.

പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്തി സാ​മ്പ​ത്തി​ക മാ​ർ​ഗ​നി​ർ​ദേ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ഉ​ത്ത​ര​വാ​ദി​ത്തം ഗ​ർ​ഫ്​ മാ​ധ്യ​മം ഏ​റ്റെ​ടു​ക്കു​ന്നു.

നി​ക്ഷേ​പ​ങ്ങ​ൾ​ക്ക്​ പു​​റ​മെ, നൈ​പു​ണ്യ​മ​നു​സ​രി​ച്ച്​ പു​തി​യ സം​രം​ഭ​ങ്ങ​ളി​ലേ​ക്ക്​ ചു​വ​ടു​വെ​ക്കു​ന്ന​തി​നും ഫോ​ക്ക​സ്​ കേ​ര​ള സ​ഹാ​യി​ക്കും. കേ​ന്ദ്ര -കേ​ര​ള സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ, പോ​ളി​സി സം​ബ​ന്ധ​മാ​യ​വ, ലൈ​സ​ൻ​സി​ങ്, സ​ർ​ക്കാ​ർ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യ​വ മ​ന​സ്സി​ലാ​ക്കാ​നും​ ഫോ​ക്ക​സ്​ കേ​ര​ള അ​വ​സ​ര​മൊ​രു​ക്കും.

ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ പ്ര​വാ​സി​ക​ൾ​ക്കാ​യി സൗ​ജ​ന്യ വെ​ബി​നാ​റു​ക​ൾ സം​ഘ​ടി​പ്പി​ക്കും. ആ​ദ്യ വെ​ബി​നാ​ർ ആ​ഗ​സ്​​റ്റ്​ 14ന്​ ​ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 9.30 ( യു.​എ.​ഇ 7.30 PM, സൗ​ദി അ​റേ​ബ്യ 6.30 PM)ന്​ ​സം​ഘ​ടി​പ്പി​ക്കും.

ഉ​ദ്​​ഘാ​ട​നം ​പ്ര​മു​ഖ വ്യ​വ​സാ​യി ഗ​ൾ​ഫാ​ർ മു​ഹ​മ്മ​ദ​ലി നി​ർ​വ​ഹി​ക്കും. സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ, അ​വ​സ​ര​ങ്ങ​ൾ, അ​തി​ൽ പു​തി​യ മാ​റ്റ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​മു​ഹ​മ്മ​ദ് ഹ​നി​ഷ് ഐ.​എ.​എ​സ് സം​സാ​രി​ക്കും. ഡോ. ​മാ​ർ​ട്ടി​ൻ പാ​ട്രി​ക് - സാ​മ്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​ൻ (കേ​ര​ള ഗ്രാ​മീ​ണ വ്യ​വ​സാ​യ​ത്തി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ വ്യ​വ​സാ​യ​ങ്ങ​ൾ), വി​വേ​ക് കൃ​ഷ്ണ ഗോ​വി​ന്ദ് - ചാ​ർ​​ട്ടേ​ഡ്​ അ​ക്കൗ​ണ്ട​ൻ​റ്​ (ധ​ന​കാ​ര്യ​ങ്ങ​ൾ, ബാ​ങ്കി​ങ്​ എ​ന്നി​വ​യു​ടെ സ്വാ​ധീ​നം), എൻ.എം ഷ​റ​ഫു​ദ്ദീ​ൻ (പ്ര​വാ​സി​ക​ളു​ടെ എ​ക്‌​സ്‌​പോ​ഷ​റു​ക​ളും കേ​ര​ളം പു​ന​ർ​നി​ർ​മി​ക്കാ​നു​ള്ള അ​വ​രു​ടെ ശ​ക്തി​യും) എ​ന്നി​വ​ർ സം​സാ​രി​ക്കും. ​ഈ ​വി​ഷ​യ​ങ്ങ​ളി​ലെ പ്ര​വാ​സി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക്​ വി​ദ​ഗ്​​ധ​ർ മ​റു​പ​ടി ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Focus Keralamadhyamam Webinar
News Summary - Focus Kerala madhyamam Webinar
Next Story