ഫോക്കസ് ഇൻറർനാഷനൽ ഒമാൻ റീജനൽ സംഗമം സംഘടിപ്പിച്ചു
text_fieldsഫോക്കസ് ഇൻറർനാഷനൽ ഒമാൻ റീജനൽ സംഗമത്തിൽനിന്ന്
മസ്കത്ത് : 'ടുഗതർ ബിയോണ്ട് ബൗണ്ടറീസ്' എന്ന തലക്കെട്ടിൽ ഫോക്കസ് ഇൻറർനാഷനൽ സംഘടിപ്പിക്കുന്ന കാമ്പയിെൻറ ഭാഗമായി ഒമാൻ റീജനൽ തല ഓൺലൈൻ സംഗമം നടന്നു.
അബ്ദുൽ ശരീഫ് തിരൂർ മുഖ്യാതിഥിയായിരുന്നു. നന്മകൾ നെഞ്ചേറ്റുന്ന ക്രിയാത്മക യുവതയെയാണ് കാലം തേടുന്നതെന്നും അതിനായി സാമൂഹിക സ്പന്ദനങ്ങൾ അറിഞ്ഞ് അജണ്ടകൾ പുതുമയോടെ ആവിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫോക്കസ് ഇൻറർനാഷനൽ പ്രതിനിധി ഫിറോസ് ചുങ്കത്തറ (കുവൈത്ത്) പ്രവർത്തന രൂപവും ഘടനയും വിശദീകരിച്ചു.
ഫോക്കസ് ഒമാൻ സി.ഒ.ഒ ജരീർ പാലത്ത് സ്വാഗതവും സി.ഇ.ഒ ഹുസൈൻ മാസ്റ്റർ അധ്യക്ഷതയുംവഹിച്ചു. അഡ്മിൻ മാനേജർ അജ്മൽ പുളിക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

