ഫോക്കസ് ഇന്റർനാഷനൽ പ്രഥമ കമ്മിറ്റി നിലവിൽ വന്നു
text_fieldsമസ്കത്ത്: യുവജന സംഘടനയായ ഫോക്കസിന്റെ പ്രഥമ ഇന്റർനാഷനൽ കമ്മിറ്റി നിലവിൽ വന്നു. 2022-23 വർഷത്തേക്കുള്ള സി.ഇ.ഒ ആയി ഷമീർ വലിയവീട്ടിൽ (ഖത്തർ), സി.ഒ.ഒ ആയി ഫിറോസ് ചുങ്കത്തറ (കുവൈത്ത്), സി.എ.ഒ ആയി കെ. ഹർഷിദ് (യു.എ.ഇ), സി.എഫ്.ഒ ആയി ജരീർ പാലത്ത് (ഒമാൻ) എന്നിവരെ തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: ഷബീർ വെള്ളാടത്ത് -സൗദി അറേബ്യ (ഡെപ്യൂട്ടി സി.ഇ.ഒ), പി. അബ്ദുൽ ശരീഫ് -ഇന്ത്യ (ഡയറക്ടർ, ഹ്യൂമൻ റിസോഴ്സ്), ഷർഷാദ് പുതിയങ്ങാടി -കുവൈത്ത് (ഡയറക്ടർ, സോഷ്യൽ വെൽഫയർ), അസ്കർ റഹ്മാൻ -ഖത്തർ (ഡയറക്ടർ, ഇവന്റ്സ്), ജൈസൽ അബ്ദുറഹ്മാൻ -സൗദി അറേബ്യ (ഡയറക്ടർ, മാർക്കറ്റിങ്), മുഹമ്മദ് യൂസുഫ് കൊടിഞ്ഞി -സൗദി അറേബ്യ (ഡയറക്ടർ, ക്വാളിറ്റി കൺട്രോൾ) 2005ൽ ഖത്തറിലാണ് ഫോക്കസ് രൂപവത്കരിച്ചത്. പിന്നീട് സൗദി, കുവൈത്ത്, ഇന്ത്യ, ഒമാൻ, യു.എ.ഇ എന്നിവിടങ്ങളിലും കമ്മിറ്റികൾ നിലവിൽ വന്നു. അന്താരാഷ്ട്ര തലത്തിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്.
വിവിധ റീജ്യനുകളിൽനിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട മെംബർമാർ അടങ്ങുന്ന സമിതിയാണ് ഓൺലൈനിലൂടെ നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
വിവിധ റീജനൽ ഭാരവാഹികളായ പി.ടി. ഹാരിസ്, ജരീർ വേങ്ങര, അബ്ദുറഹ്മാൻ, അബ്ദുൽ വാരിഷ്, അജ്മൽ പുളിക്കൽ എന്നിവർ സംസാരിച്ചു. അബ്ദുൽ ലത്തീഫ് നല്ലളം, ഡോ.ജാബിർ അമാനി, മുഹമ്മദ് യൂസുഫ് കൊടിഞ്ഞി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

