ഫോക്കസ് പ്രഫഷനൽ കുടുംബസംഗമം സംഘടിപ്പിച്ചു
text_fieldsഒമാൻ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രഫഷനൽ വിങ് ഫോക്കസ് സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ ഡോ. ജൗഹർ മുനവ്വിർ സംസാരിക്കുന്നു
മസ്കത്ത്: ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രഫഷനൽ വിങ് ഫോക്കസ് പ്രഫഷനൽ കുടുംബ സംഗമം സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനുപേർ പങ്കെടുത്തു.
തിരക്കുപിടിച്ച ജീവിതത്തിനിടയിലും കുടുംബത്തോടും സമൂഹത്തോടുമുള്ള ബാധ്യത നിർവഹിക്കാൻ സാധിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. പ്രഫഷനൽ വിങ് മസ്കത്ത് ചെയർമാൻ ഇഅ്ജാസ് അഹ്മദ് അധ്യക്ഷത വഹിച്ചു. പ്രഫഷനൽ വിങ് സീബ് ചെയർമാൻ കെ.കെ മുഹമ്മദ് ഷഫീർ, കൺവീനർ ഷൈജൽ എന്നിവർ സംസാരിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി താജുദ്ദീൻ സ്വലാഹി, പ്രമുഖ ഫാമിലി കൗൺസിലർ ഡോ. ജൗഹർ മുനവ്വിർ, ഹുസൈൻ അഹ്മദ് മദീനി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
കുരുന്നുകൾക്കായി പ്രത്യേകം സജ്ജമാക്കിയ ലിറ്റിൽ വിങ്സ് പരിപാടിയിൽ ഹംസ അഫ്ഹം അൽ ഹികമി, ഷംനാദ്, ഷഹീം താനാളൂർ എന്നിവർ നേതൃത്വം നൽകി.
വിസ്ഡം യൂത്ത് സംസ്ഥാന സമിതി ജനുവരി 28, 29 തീയതികളിലായി മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് സംഘടിപ്പിക്കുന്ന പ്രോഫേസ് സമ്മേളനത്തിന്റെ ഭാഗമായാണ് കുടുംബസംഗമം സംഘടിപ്പിച്ചത്.

