‘ഫ്ലൈയിങ് ടൈഗർ’ സൈലഫോൺ കളിപ്പാട്ടത്തിന് ഒമാനിൽ വിലക്ക്
text_fieldsമസ്കത്ത്: ‘ഫ്ലൈയിംഗ് ടൈഗർ’ ബ്രാൻഡിന്റെ കുട്ടികൾക്കായുള്ള സൈലഫോൺ കളിപ്പാട്ടം ഉപയോഗിക്കുന്നതിനെതിരെ ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സി.പി.എ) കർശന മുന്നറിയിപ്പ് നൽകി. കുട്ടികൾക്ക് ഈ കളിപ്പാട്ടം അപകടകരമായേക്കാമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കായി രൂപകൽപന ചെയ്തിട്ടുള്ള ഒരു മ്യൂസിക്കൽ കളിപ്പാട്ടമാണിത്. ഈ സൈലഫോണിലെ മെറ്റൽ ബാറുകൾ ഉറപ്പിച്ചു നിർത്താൻ ഉപയോഗിച്ചിരിക്കുന്ന ചെറിയ ആണികൾ കുട്ടികൾ കളിക്കുന്നതിനിടയിൽ ഇളകിപ്പോകാൻ സാധ്യതയുണ്ടെന്നും ഇത്തരത്തിൽ ഇളകിപ്പോരുന്ന ആണികൾ ചെറിയ കുട്ടികൾ വിഴുങ്ങാനും അത് വഴി ഗുരുതരമായപ്രശ്നങ്ങൾക്കും സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഈ കളിപ്പാട്ടം കൈവശമുള്ളവർ കുട്ടികൾക്ക് നൽകരുതെന്നും അതോറിറ്റി ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

