പൂക്കാലം വന്നു പൂക്കാലം...
text_fieldsമസ്കത്ത്: മാസങ്ങളായി തുടർച്ചയായി പെയ്ത മഴയിൽ മസ്കത്ത് അടക്കം രാജ്യത്തിെൻറ വട ക്കൻ ഗവർണറേറ്റുകളിലെ മലനിരകളും താഴ്വരകളും പൂവണിഞ്ഞു. േകരളത്തിലെ ഒാണക്കാല ത്തെ ഒാർമിക്കുംവിധം പൂക്കൾ പൂത്തുലഞ്ഞുനിൽക്കുന്ന കാഴ്ചയാണ് ഒമാനിലെങ്ങും. മലനി രകളിലും താഴ്വരയിലുമായുള്ള ഇൗ ബഹുവർണ കാഴ്ചകൾ കാഴ്ചക്കാരുടെ മനം കവരുന്നതാണ്.മ ലനിരകൾ ബഹുവർണ പൂക്കളാൽ അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. തുടർച്ചയായി മഴ ലഭിക്കുന്ന ബാത്തിന, ദാഹിറ മേഖലകളിലെ മലകളിൽ പച്ചപ്പും പൂക്കളും അധികമായുണ്ട്. മരുഭൂമിയും ചെമ്പുമലകളും വരണ്ട കുന്നുകളും മാത്രം കണ്ടവർക്ക് ഒരു അത്ഭുത കാഴ്ചയാണ് പരക്കെ വിരിഞ്ഞുനിൽക്കുന്ന ഇൗ സുന്ദര പൂക്കൾ.
പരന്നുകിടക്കുന്ന പച്ചപ്പും പൂക്കളും ഗൃഹാതുരത്വം ഉണർത്തുന്ന കാഴ്ചകളാണെന്ന് മലയാളികൾ പറയുന്നു. കുഞ്ഞുനാളിൽ കൂട്ടുകാർക്കൊപ്പം ഒാണക്കാലങ്ങളിൽ പൂവിളിയുമായി തൊടികൾ കയറിയിറങ്ങുന്ന നിർവൃതിയാണ് ഇവിടം നൽകുന്നത്. കുട്ടിക്കാലത്ത് കണ്ടുമറന്ന കാക്കപ്പൂവ്, കണ്ണാന്തളി, കൊങ്ങിണി പുവ്, വാടാർ മല്ലി, പിച്ചി തുടങ്ങിയവയോട് സാദൃശ്യമുള്ള നിരവധി തരം പൂക്കൾ പല ഭാഗങ്ങളിലും സുലഭമായുണ്ട്. നീലക്കുറിഞ്ഞി പൂത്തപോലെ നീല നിറത്തിലുള്ള പൂക്കളുടെ താഴ്വരകളും കാണാം. അതോടൊപ്പം പരക്കെ പുൽക്കൂട്ടങ്ങളും കാട്ടുചെടികളും വളർന്നുനിൽക്കുന്ന കാഴ്ചയും ചേതോഹരമാണ്. ചില ഭാഗങ്ങളിലെ മലകൾ സലാലയെ ഒാർമിപ്പിക്കും വിധം ഹരിതമണിഞ്ഞിട്ടുമുണ്ട്. ബുറൈമി ഭാഗത്ത് മരുഭൂ പ്രദേശങ്ങളും പച്ച വിരിച്ചിട്ടുണ്ട്.
തുടർച്ചയായി പെയ്ത മഴ കാട്ടുചെടികൾക്കും പുല്ലുകൾക്കും പൂക്കൾക്കും തഴച്ചുവളരാൻ കളമൊരുക്കി. സാധാരണ ഒമാനിൽ ഒന്നോ രണ്ടോ മഴകളാണ് വർഷത്തിലുണ്ടാകാറുള്ളത്. മഴ തീരെ ലഭിക്കാത്ത വർഷങ്ങളുമുണ്ടായിരുന്നു. ഇത്തരം മഴകളിൽ കാട്ടുചെടികളും പുല്ലുകളും പച്ചപ്പ്് വെക്കുമെങ്കിലും പിന്നീടുണ്ടാവുന്ന കനത്ത വെയിലിൽ ഇവ വാടി ഉണങ്ങുകയാണ് പതിവ്. അതിനാൽ, ഇൗ പച്ചപ്പുകൾക്ക് മൂന്നോ നാലോ ദിവസത്തെ ആയുസ്സ് മാത്രമാണുണ്ടായിരുന്നത്.
തുടർച്ചയായി ഇത്രയേറെ മഴ ലഭിച്ച കാലം ഒാർമയിൽ ഇല്ലെന്നാണ് പഴമക്കാർ പറയുന്നത്. ബഹുവർണ ചെടികളും പൂക്കളും ഇത്രയധികം മനോഹാരിതയിൽ കണ്ടിട്ടില്ലെന്നും ഇവർ പറയുന്നു. മുൻകാലത്തൊന്നും കണ്ടിട്ടില്ലാത്ത ഇൗ കാലാവസ്ഥ വ്യതിയാനത്തിലും പ്രകൃതിയുടെ അണിഞ്ഞൊരുങ്ങലിലും ആശങ്കപ്പെടുന്ന ചിലരുമുണ്ട്. ഏതായാലും ഒമാനിലും അത്യപൂർവമായി കാണുന്ന ഇൗ സൗന്ദര്യ കാഴ്ചകൾ നുകരാനും കാമറയിൽ പകർത്താനും എത്തുന്നവർ ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
