Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാകിസ്താനിലെ പ്രളയം: കൈത്താങ്ങുമായി ഒമാൻ
text_fieldsbookmark_border
അവശ്യവസ്തുക്കൾ പാകിസ്താനിലേക്ക് കയറ്റി അയക്കുന്നു
മസ്കത്ത്: പാകിസ്താനിലുണ്ടായ പ്രളയത്തിൽ ഇരയായവർക്ക് കൈത്താങ്ങുമായി ഒമാൻ. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ രാജകീയ നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി അവശ്യ വസ്തുക്കളും വിവിധ മെഡിക്കൽ സാമഗ്രികളും കയറ്റിയയച്ചു.
റോയൽ എയർഫോഴ്സ് ഓഫ് ഒമാൻ വിമാനങ്ങളിലാണ് ഇവ പാകിസ്താനിലേക്കെത്തിച്ചത്. ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷനാണ് ദുരിതാശ്വാസ സഹായങ്ങൾ ഏകോപിപ്പിച്ചത്.
പാകിസ്താനിൽ ജൂൺ മധ്യത്തിലുണ്ടായ പ്രളയം 33 ദശലക്ഷത്തിലധികം ആളുകളെയാണ് ബാധിച്ചത്. 458 കുട്ടികളടക്കം 1,314 പേർ മരിക്കുകയും ചെയ്തു. 6.4 ദശലക്ഷത്തിലധികം ആളുകൾ മാനുഷിക സഹായം തേടി കഴിയുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

