വെള്ളപ്പൊക്കത്തിൽനിന്ന് സംരക്ഷണം: രണ്ട് അണക്കെട്ടുകൾ നിർമിക്കുന്നു
text_fieldsമസ്കത്ത്: വെള്ളപ്പൊക്ക ഭീഷണിയിൽ നിന്നുള്ള സംരക്ഷണാർഥം മസ്കത്ത് ഗവർണറേറ്റിൽ അൽ ജിഫ്നൈനിലും വാദി അദൈയിലും അണക്കെട്ടുകൾ നിർമിക്കുന്നു. 196 ദശലക്ഷം ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഡാമിെൻറ നിർമാണം 2023ൽ പൂർത്തിയാവും. കാർഷിക, മത്സ്യ, ജല വിഭവ മന്ത്രാലയത്തിെൻറ കീഴിലുള്ള പദ്ധതിയൂടെ നിർമാണ കരാർ സ്ട്രാബാഗ് ഒമാനാണ് ലഭിച്ചിരിക്കുന്നത്. മഴ പെയ്യുേമ്പാൾ ഏറ്റവും വലിയ വാദി രൂപപ്പെടുകയും ദുരന്തങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന മേഖലയിലാണ് അണക്കെട്ടുകൾ നിർമിക്കുന്നത്.
ജിഫ്നൈനിൽ നിർമിക്കുന്ന അണക്കെട്ട് വഴി സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ഒമാനിലെ സുപ്രധാന കേന്ദ്രങ്ങളെ െവള്ളപ്പൊക്കത്തിൽ നിന്ന് സംരക്ഷിക്കാൻ പദ്ധതിക്ക് കഴിയും. ജിഫ്നൈനിൽ നിർമിക്കുന്ന അണക്കെട്ട് വഴി സുൽത്താൻ ഖാബൂസ് സർവകലാശാല മേഖലയിലെയും സമീപത്തുള്ള താമസ കേന്ദ്രങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാകും. ആറര കിലോമീറ്റർ ദൈർഘ്യത്തിൽ മലകളെ ബന്ധിപ്പിച്ചുകൊണ്ട് പാറക്കെട്ടുകൾക്കിടയിലൂടെയാണ് ഇവിടെ അണക്കെട്ട് നിർമിക്കുന്നത്. അണക്കെട്ടിന് 20 മീറ്റർ ഉയരമുണ്ടാവും. മൂന്ന് ജലനിർഗമന മാർഗങ്ങളും ഒരു ജല നിർഗമന ടവറും നിരവധി വെള്ളപ്പൊക്ക സംരക്ഷണ ഭിത്തികളുമുണ്ടാവും.
അമിറാത്ത്-ഖുറിയാത്ത് എക്സ്പ്രസ്വേയുടെ സമീപപ്രദേശങ്ങളിലായുള്ള താമസ മേഖലകളെ വെള്ളപ്പൊക്ക ഭീഷണിയിൽ നിന്ന് രക്ഷിക്കുന്നതിനായാണ് വാദി അദൈയിൽ അണക്കെട്ട് നിർമിക്കുന്നത്. അൽ ജുഫൈന പദ്ധതി എന്നറിയപ്പെടുന്ന ഇതിൽ 2.4 കിലോമീറ്റർ ദൈർഘ്യത്തിലാണ് അണക്കെട്ട് നിർമിക്കുന്നത്. അഞ്ച് ചെറിയ അണക്കെട്ടുകളും ജല നിർഗമന മാർഗങ്ങളും സംരക്ഷണ ഭിത്തികളും നിർമിക്കുന്നുണ്ട്.
ഇടക്കിടെയുണ്ടാകുന്ന വെള്ളപ്പൊക്കങ്ങളും ചുഴലിക്കാറ്റുകളും ഒമാനിൽ ഗുരുതരമായ നാശനഷ്ടങ്ങളുണ്ടാക്കുന്നുണ്ട്. ഇവയിൽ നിന്ന് ഒരു പരിധിവരെ രക്ഷ നൽകാൻ അണക്കെട്ടുകൾക്ക് കഴിയുമെന്ന് കണക്കാക്കിയിരുന്നു. 2007ൽ അടിച്ചുവീശിയ ഗോനുവാണ് ഒമാനിൽ ഏറ്റവും കൂടുതൽ നാശങ്ങൾ വിതറിയത്. 2010ൽ അടിച്ചുവീശിയ ഫെറ്റും വൻ നാശം വിതച്ചിരുന്നു. സ്വത്തുവകകളുടെ നാശത്തിനൊപ്പം മനുഷ്യ ജീവനുകളും ഇൗ ദുരന്തങ്ങളിൽ പൊലിഞ്ഞിരുന്നു.
കഴിഞ്ഞ ചുഴലിക്കാറ്റുകളിൽ നാശം നേരിടേണ്ടിവന്ന തെക്കൻ ശർഖിയ, ദോഫാർ മേഖലകളിലും അണക്കെട്ടുകൾ ഡാമുകൾ നിർമിക്കുന്നുണ്ട്. സലാലയിൽ രണ്ട് ഡാമുകൾ നിർമിക്കാർ സർക്കാർ 120 ദശലക്ഷം ഡോളർ അനുവദിച്ചിരുന്നു. രണ്ട് വർഷം മുമ്പ് അടിച്ചുവീശിയ മെക്നു ചുഴലിക്കാറ്റ് സലാലയിൽ വൻ നാശമാണ് വിതച്ചിരുന്നു. ഇത് പരിഗണിച്ചാണ് സലാലയിൽ രണ്ട് ഡാമുകൾ നിർമിക്കാൻ പദ്ധതിയിട്ടത്. വാദി അദാനിബ്, വദി അനാർ എന്നിവിടങ്ങളിലും ചെറിയ ഡാമുകൾ നിർമിക്കുന്നുണ്ട്.