മസ്കത്ത്: ഒമാൻ എയർ നിരയിലേക്ക് ഇൗവർഷം അവസാനത്തോടെ എട്ടു പുതിയ ബോയിങ് വിമാനങ്ങൾ കൂടിയെത്തും. തന്ത്രപ്രധാന വികസന പദ്ധതികളുടെയും പുതിയ റൂട്ടുകൾ ആരംഭിക്കുന്നതിെൻറയും ഭാഗമായാണ് ഇൗ വിമാനങ്ങൾ എത്തുന്നത്. എട്ടു വിമാനങ്ങളിൽ അഞ്ചെണ്ണം ബോയിങ് 737 മാക്സ് വിഭാഗത്തിൽ പെടുന്നതാണ്. മറ്റു മൂന്നെണ്ണം ഏറ്റവും പുതിയ ബോയിങ് 787-9 ഡ്രീംലൈനർ വിമാനങ്ങളുമാണെന്ന് ഒമാൻ എയർ വാർത്താകുറിപ്പിൽ അറിയിച്ചു. ഇൗ വർഷം തങ്ങളെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണെന്നും ദേശീയ വിമാനക്കമ്പനി അറിയിച്ചു.
മൂന്നു റൂട്ടുകളിൽ സർവിസ് ആരംഭിക്കും. ജൂണിൽ തുർക്കിയിലെ ഇസ്തംബൂളിലേക്കും ജൂലൈയിൽ മൊറോക്കോയിലെ കാസാബ്ലാങ്കയിലേക്കും ഒക്ടോബറിൽ മോസ്കോയിലേക്കുമാണ് സർവിസ് തുടങ്ങുക. ഇതോടൊപ്പം, തണുപ്പുകാല ഷെഡ്യൂളിൽ ഉൾപ്പെടുത്തി മാലദ്വീപിലേക്കുള്ള സർവിസ് പുനരാരംഭിക്കുകയും ചെയ്യുമെന്ന് ഒമാൻ എയർ അറിയിച്ചു. നാളെ മുതൽ 25 വരെ ദുബൈയിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ഒമാൻ എയറും ഭാഗമാകുന്നുണ്ട്. ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ അബ്ദുൽ അസീസ് അൽ റൈസി, ചീഫ് കമേഴ്സ്യൽ ഒാഫിസർ പോൾ സ്റ്റാർസ്, സീനിയർ വൈസ് പ്രസിഡൻറ് ഇൻറർനാഷനൽ സെയിൽസ് ഇഹ്റാബ് സൊറിയൽ തുടങ്ങിയവർ ഒമാൻ എയർ സ്റ്റാളിൽ സന്ദർശകരെ സ്വാഗതം ചെയ്യും. ബോയിങ് 787-9 വിമാനത്തിലെ ഫസ്റ്റ്ക്ലാസ് മിനി സ്യൂട്ടിെൻറ മാതൃകയിലാണ് ഒമാൻ എയറിെൻറ സ്റ്റാൾ ഒരുക്കിയിട്ടുള്ളത്.