മസീറ ദ്വീപിലേക്ക് വിമാനം; ടൂറിസം രംഗത്ത് കുതിപ്പേകും
text_fieldsമസ്കത്ത്: പ്രകൃതി മനോഹര പ്രദേശങ്ങളിലൊന്നായ മസീറ ദ്വീപിലേക്ക് വിമാന സർവിസിന് സിവിൽ ഏവിയേഷൻ അതോറിറ്റി അനുമതി നൽകിയത് ടൂറിസം രംഗത്ത് വൻകുതിപ്പിന് വഴിവെക്കും.
മസ്‌കത്ത് വിമാനത്താവളത്തിൽനിന്ന് ആഴ്ചയിൽ രണ്ട് വാണിജ്യ വിമാന സർവിസുകൾ ആരംഭിക്കാനാണ് സലാം എയറിന് അനുമതി നൽകിയിരിക്കുന്നത്. നവംബർ മൂന്നു മുതൽ സർവിസ് ആരംഭിക്കും. തലസ്ഥാനമായ മസ്‌കത്തിൽനിന്ന് ഏകദേശം 510 കിലോമീറ്റർ അകലെയാണ് മസീറ ദ്വീപ്. ദ്വീപിൽ എത്തിച്ചേരാൻ റോഡ് മാർഗവും ഫെറി സംവിധാനവുമാണ് നിലവിൽ ഉപയോഗിക്കുന്നത്.
ഏകദേശം ആറ് മണിക്കൂറോളം യാത്രക്കായി ചെലവഴിക്കണം. ഒമാനിലെ സുൽത്താനേറ്റിലെ ഏറ്റവും വലിയ ദ്വീപാണ് മസീറ. ഡൈവിങ്, ക്യാമ്പിങ്, സ്നോർക്കെലിങ് എന്നിവക്കുള്ള ജനപ്രിയ സ്ഥലമാണിത്. വെളുത്ത മണൽ ബീച്ചുകളും മനോഹരമായ കടൽകാഴ്ചകളുമുള്ള ഈ ദ്വീപ് സ്വദേശികളുടെയും വിദേശികളുടെയും പ്രിയപ്പെട്ട അവധിക്കാല സ്ഥലങ്ങളിലൊന്നാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

