പ്രളയക്കെടുതി: അവസരം മുതലെടുത്ത് വിമാനക്കമ്പനികളുടെ പകൽെക്കാള്ള
text_fieldsമസ്കത്ത്: പ്രളയക്കെടുതി മൂലം കൊച്ചി വിമാനത്താവളം അടച്ചതോടെ വിമാന കമ്പനികൾ പകൽ കൊള്ള ആരംഭിച്ചു. നിരവധി പ്രവാസികൾ നാട്ടിൽ നിന്ന് തിരിച്ചു വരാനിരിക്കുന്നതും ഒപ്പം കൊച്ചി വിമാനത്താവളം തുറക്കുന്നതിനെ കുറിച്ച അനിശ്ചിതത്വം നിലനിൽക്കുന്നതുമാണ് വിമാന കമ്പനികൾക്ക് ചാകരയായി മാറിയത്. പ്രളയത്തെ തുടർന്ന് ആഗസ്റ്റ് 15നാണ് കൊച്ചി വിമാനത്താവളം അടച്ചത്. 18ന് തുറക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ വെള്ളമിറങ്ങാത്തതിനെ തുടർന്ന് അത് പിന്നീട് ആഗസ്റ്റ് 26ലേക്കും പിന്നീട് 29ലേക്കും മാറ്റി. മിക്കവാറും ഈ തീയതിയും മാറാൻ സാധ്യത ഉണ്ട്. അതേസമയം, 29ന് വിമാനത്താവളം പ്രവർത്തനസജ്ജമായാലും ഗൾഫിൽനിന്നുള്ള സർവിസ് എന്നുമുതൽ ആരംഭിക്കുമെന്ന് പറയാനാകില്ലെന്നാണ് ട്രാവൽ രംഗത്തെ പ്രമുഖർ പറയുന്നത്.
ഇന്ത്യൻ സ്കൂളുകൾ േവനലവധിക്ക് ശേഷം പ്രവർത്തനമാരംഭിച്ചെങ്കിലും കുറേ കുടുംബങ്ങൾ പെരുന്നാളും ഒാണവും ഒക്കെ നാട്ടിൽ ആഘോഷിച്ച് തിരിച്ചെത്താൻ യാത്ര വൈകിച്ചിരുന്നു. ഇവരുടെയെല്ലാം ടിക്കറ്റുകൾക്ക് ഉയർന്ന നിരക്കാണ് ഇൗടാക്കിയത്. 13ന് ഒമ്പത് ദിവസം നീണ്ട ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചതോടെ നിരവധി പേർ നാട്ടിൽ പോകാൻ ടിക്കറ്റ് എടുത്തിരുന്നു. 400 റിയാൽ വരെയാണ് ടിക്കറ്റിന് ഇൗടാക്കിയത്. എന്നാൽ കാര്യങ്ങൾ തകിടം മറിഞ്ഞത് പെട്ടന്ന് ആയിരുന്നു. വിമാനത്താവളം അടച്ചതോടെ കൊച്ചിക്ക് ടിക്കറ്റ് എടുത്തവർക്ക് തിരുവനന്തപുരം, കോഴിക്കോട്, മുംബൈ എന്നിവിടങ്ങളിലേക്ക് ടിക്കറ്റ് മാറ്റി നൽകുകയോ അതല്ല പണം തിരികെ നൽകുകയോ ആണ് ചെയ്തത്. യാത്ര അത്യാവശ്യം ആയിട്ടുള്ളവർ മറ്റു വിമാനത്താവളങ്ങളിലേക്ക് യാത്ര മാറ്റി. അല്ലാത്തവർ ടിക്കറ്റ് ക്യാൻസൽ ചെയ്യുകയും ചെയ്തു. എന്നാൽ, ഇങ്ങനെ ക്യാൻസൽ ചെയ്തവർക്ക് ഇതുവരെ പണം ലഭിച്ചിട്ടില്ല. ഇത്തരത്തിൽ രണ്ടു വട്ടം കൊച്ചിയിലേക്കുള്ള യാത്ര മുടങ്ങിയ മാധ്യമപ്രവർത്തകൻ കൂടിയായ ഷഫീർ കുഞ്ഞുമുഹമ്മദിെൻറ ജെറ്റ് എയർവേസ് ടിക്കറ്റ് ക്യാൻസൽ ചെതെങ്കിലും പണം തിരികെ ലഭിച്ചിട്ടില്ല. ഓൺലൈനിൽ എടുത്ത ടിക്കറ്റിെൻറ പണം തിരിച്ചുകിട്ടാൻ ഇനിയും ആഴ്ചകൾ എടുക്കുമെന്നാണ് പറയുന്നതെന്നും ഷഫീർ പറയുന്നു. മുഴുവൻ തുകയും തിരിച്ചു നൽകുമെന്നാണ് കമ്പനി പറയുന്നത്. എങ്കിലും തിരിച്ചുകിട്ടുന്ന സമയത്ത് മാത്രമേ ഇതിനെ കുറിച്ചുള്ള അനിശ്ചിതത്വം മാറുകയുള്ളൂ. അതേ സമയം ഈ യാത്രയോട് അനുബന്ധിച്ച് കുടുംബവുമായി നാട്ടിൽ യാത്ര ചെയ്യാൻ എടുത്ത ആഭ്യന്തര യാത്ര ടിക്കറ്റുകളിൽ അവർക്ക് ഉത്തരവാദിത്തം ഇല്ലെന്നാണ് വിമാന കമ്പനി പറയുന്നത്.
നീണ്ട അവധി കഴിഞ്ഞ് മസ്കത്തിലേക്ക് കോഴിക്കോട് വിമാനത്താവളം വഴി ആണ് തിരിച്ചുവരുന്നതെങ്കിൽ ഒമാൻ എയറിൽ 25 വരെ ടിക്കറ്റ് ലഭ്യമല്ല. 26 മുതൽ സെപ്റ്റംബർ രണ്ടു വരെ ഏകദേശം അറുപതിനായിരം രൂപവരെ വരെയാണ് ഒമാൻ എയർ വെബ്സൈറ്റിൽ വ്യാഴാഴ്ച വൈകുന്നേരം വരെ കാണിക്കുന്ന നിരക്ക്. ആഗസ്റ്റ് 29ന് മാത്രം 48000 രൂപക്ക് ടിക്കറ്റ് ഉണ്ട്. കൊച്ചി വിമാനത്താവളം വഴി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് യാത്രാ തീയതി മാറ്റാനും വിമാനത്താവളം മാറ്റാനും ഒരു അവസരം മാത്രേമ ലഭിക്കൂവെന്നും ഒമാൻ എയർ അറിയിച്ചു. ബുക്ക് ചെയ്ത അതേ വിഭാഗത്തിൽ തന്നെ ടിക്കറ്റ് ലഭ്യമാവുകയും വേണം. അല്ലാത്ത പക്ഷം അധികനിരക്ക് നൽകേണ്ടിവരും. കൊച്ചിയിലേക്കുള്ള സർവിസുകൾ ഒമാൻ എയർ തിരുവനന്തപുരത്തേക്കാണ് നടത്തുന്നത്. ഒമാൻ എയർ ടിക്കറ്റ് മാറ്റുന്നവർക്ക് അധിക പണം നൽകേണ്ടി വരുന്നുണ്ടെന്നും ട്രാവൽ ഏജൻസി രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.
കോഴിക്കോട് നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ വെള്ളിയാഴ്ച18500 രൂപക്ക് ടിക്കറ്റ് ഉണ്ട്. ശനി, ഞായർ ദിവസങ്ങളിൽ ടിക്കറ്റ് ലഭ്യമല്ല. 28 മുതൽ സെപ്റ്റംബർ രണ്ട് വരെ 16000ത്തിനും 28000ത്തിനുമിടയിലാണ് ടിക്കറ്റ് നിരക്ക്. തിരുവന്തപുരത്തു നിന്നുള്ള ഒമാൻ എയറിൽ വെള്ളിയാഴ്ച മുതൽ സെപ്റ്റംബർ മൂന്ന് വരെ പരിശോധിക്കുേമ്പാൾ രണ്ട് ദിവസം മാത്രമാണ് ടിക്കറ്റ് ഉള്ളത്. 40000 രൂപക്ക് മുകളിലാണ് അതിെൻറ നിരക്ക്. തിരുവന്തപുരത്തു നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലാകെട്ട ഇൗ ദിവസങ്ങളിൽ 19,000ത്തിനും 32,000ത്തിനുമിടയിലാണ് നൽകേണ്ടത്. യാത്ര മാറ്റി വെക്കാൻ കഴിയാത്ത പലരും മുംബൈ -ചെന്നൈ-അഹ്മദാബാദ് വഴി വരാൻ ശ്രമിക്കുന്നുണ്ട്. അവിടെനിന്നുള്ള സർവീസുകൾക്കും ഈ ദിവസങ്ങളിൽ തീ വിലയാണ് ഇട്ടിരിക്കുന്നത്. കൊച്ചിയിൽ താൽക്കാലികമായി തുറന്ന നാവിക സേനാ വിമാനത്താവളത്തിൽ ഇൗ വിമാനത്താവളങ്ങളിലേക്കുള്ള ആഭ്യന്തര സർവിസുകൾക്കും ഉയർന്ന നിരക്കാണ് ഉള്ളത്. പ്രമുഖ ട്രാവൽ വെബ്സൈറ്റുകൾ വഴി ടിക്കറ്റ് എടുത്താലും ഈ ദിവസങ്ങളിലെ നിരക്ക് സാധാരണക്കാരന് താങ്ങാൻ കഴിയില്ല. വിസ കാലാവധി കഴിയുന്നവർക്കും,നിർബന്ധമായും ജോലിയിൽ തിരികെ പ്രവേശിക്കേണ്ടിവരുന്നവർക്കും ഇൗ കൊള്ള കണ്ടില്ലെന്ന് നടിക്കേണ്ട അവസ്ഥയാണ്. കൊച്ചി വിമാനത്താവളം പ്രവർത്തന സജ്ജമായ ശേഷം സെപ്റ്റംബർ അവസാനവാരം ആകുേമ്പാൾ ടിക്കറ്റ് നിരക്ക് ക്രമാതീതമായി കുറയുമെന്നാണ് ട്രാവൽ ഏജൻസികൾ പറയുന്നത്. എന്നാൽ, കൊച്ചിയിലേക്കുള്ള ബുക്കിങ് എന്ന് തുടങ്ങുമെന്ന് അവർക്ക് ഉറപ്പിച്ച് പറയാൻ സാധിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
