മസ്കത്ത്: വിമാന ടിക്കറ്റ് നിരക്കുകളിൽ ഇടപെടാൻ കഴിയില്ലെന്ന് സിവിൽ ഏവിയേഷൻ പ ൊതുഅതോറിറ്റി. സലാലയിലേക്കുള്ള ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് സംബന്ധിച്ച പരാതി കൾ ഉയർന്ന സാഹചര്യത്തിലാണ് അതോറിറ്റിയുടെ പ്രതികരണം. വിമാന ടിക്കറ്റ് നിരക്കുകൾ തുറന്ന വിപണിയുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്. ആവശ്യക്കാരുടെ എണ്ണവും സീറ്റുകളുടെ ലഭ്യതയും വിമാനക്കമ്പനികൾ തമ്മിലുള്ള മത്സരവുമെല്ലാം ടിക്കറ്റ് നിരക്കുകൾ തീരുമാനിക്കുന്നതിെൻറ ഘടകങ്ങളാണ്.
വിമാന ടിക്കറ്റ് നിരക്കുകൾ തീരുമാനിക്കുന്നതിലോ അംഗീകരിക്കുന്നതിലോ സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി ഒരു ഇടപെടലും നടത്താറില്ല. ഒന്നിലധികം വിമാനക്കമ്പനികൾ ഒമാനിൽ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള ഇടപെടലിെൻറ ആവശ്യമില്ലെന്നും അതോറിറ്റി അറിയിച്ചു.
ബജറ്റ് വിമാനക്കമ്പനിയായ സലാം എയറിലും ഒമാൻ എയറിലും ഉയർന്ന നിരക്കാണ് സലാലക്കുള്ളത്. ഉയർന്ന ഡിമാൻഡിനെ തുടർന്ന് ചില ദിവസങ്ങളിലെ ടിക്കറ്റുകൾ ഫുൾ ആണ്. സലാലയിലേക്കുള്ള 70 ശതമാനം സഞ്ചാരികളും റോഡ് മാർഗമാണ് എത്തിയത്. ആഗസ്റ്റ് 19 വരെയുള്ള കണക്കനുസരിച്ച് 7.06 ലക്ഷം സഞ്ചാരികളാണ് റോഡ്മാർഗം എത്തിയത്. ബസിൽ സലാലയിലേക്ക് ഒരു വശത്തേക്ക് ആറ് റിയാലും ഇരുവശത്തേക്കും പത്ത് റിയാലുമാണ് നിരക്ക്.