Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​പ​ക​ട ആ​ഘാ​തം...

അ​പ​ക​ട ആ​ഘാ​തം കു​റ​ക്കാ​ൻ ഇ​നി ഫ്ലെ​ക്സി​ബ്ൾ റോ​ഡ് ബാ​രി​യ​റു​ക​ൾ

text_fields
bookmark_border
അ​പ​ക​ട ആ​ഘാ​തം കു​റ​ക്കാ​ൻ ഇ​നി ഫ്ലെ​ക്സി​ബ്ൾ റോ​ഡ് ബാ​രി​യ​റു​ക​ൾ
cancel
camera_alt

റോ​ഡ​പ​ക​ട തീ​വ്ര​ത കു​റ​ക്കാ​ൻ ഗ​താ​ഗ​ത മ​ന്ത്രാ​ല​യം പു​തു​താ​യി സ്ഥാ​പി​ച്ച ഫ്ലെ​ക്സി​ബ്ൾ റോ​ഡ് ബാ​രി​യ​റു​ക​ൾ

മ​സ്‌​ക​ത്ത്: റോ​ഡ് സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്തു​ക​യും അ​പ​ക​ട മ​ര​ണ​ങ്ങ​ൾ കു​റ​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​യി ഗ​താ​ഗ​ത-​വാ​ർ​ത്താ വി​നി​മ​യ-​വി​വ​ര സാ​​ങ്കേ​തി​ക വി​ദ്യ മ​ന്ത്രാ​ല​യം (എം.​ടി.​സി.​ഐ.​ടി) ഫ്ലെ​ക്സി​ബ്ൾ റോ​ഡ് ബാ​രി​യ​റു​ക​ൾ സ്ഥാ​പി​ച്ചു. വാ​ഹ​ന​ങ്ങ​ൾ റോ​ഡ് ബാ​രി​യ​റു​ക​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​മ്പോ​ൾ ആ​ഘാ​ത​ത്തി​ന്റെ തീ​വ്ര​ത കു​റ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ രൂ​പ​ക​ൽ​പ​ന ചെ​യ്ത ഈ ​ബാ​രി​യ​റു​ക​ൾ ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ഇ​സ്‌​കി വി​ലാ​യ​ത്തി​ലെ ഖ​റൂ​ത് പ്ര​ദേ​ശ​ത്തെ അ​പ​ക​ട സാ​ധ്യ​ത​യേ​റി​യ വ​ള​വു​ക​ളി​ൽ 300 മീ​റ്റ​ർ ദൂ​ര​ത്തി​ൽ സ്ഥാ​പി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റു​ന്ന വേ​ള​യി​ൽ ബാ​രി​യ​റു​ക​ളി​ൽ സ്ഥാ​പി​ച്ച സി​ലി​ണ്ട​റു​ക​ൾ ക​റ​ങ്ങി വാ​ഹ​ന​ത്തി​ന്റെ വേ​ഗ​ം ക്ര​മേ​ണ കു​റ​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കും.

അ​തു​വ​ഴി അ​പ​ക​ട​ത്തി​ന്റെ ആ​ഘാ​തം കു​റ​യു​ക​യും വാ​ഹ​നം മ​റി​യാ​നു​ള്ള സാ​ധ്യ​ത കു​റ​ക്കു​ക​യും ചെ​യ്യു​ന്നു. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ അം​ഗീ​ക​രി​ച്ച ക്രാ​ഷ് ടെ​സ്റ്റു​ക​ളും കൃ​ത്യ​മാ​യ സാ​ങ്കേ​തി​ക മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചാ​ണ് സി​ലി​ണ്ട​റു​ക​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. നാ​ഷ​ന​ൽ ​സെ​ന്റ​ർ ഫോ​ർ സ്റ്റാ​റ്റ​സ്റ്റി​ക്സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ (എ​ൻ.​സി.​എ​സ്.​ഐ) പു​റ​ത്തി​റ​ക്കി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, സ്ഥി​ര​മാ​യി സ്ഥാ​പി​ച്ച ബാ​രി​യ​റു​ക​ളി​ൽ ഇ​ടി​ച്ചു​ക​യ​റു​ന്ന​തി​നെ തു​ട​ർ​ന്ന് 2024ൽ ​ഒ​മാ​നി​ൽ നി​ര​വ​ധി റോ​ഡ് അ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. പു​തി​യ സു​ര​ക്ഷാ സം​വി​ധാ​നം ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ളു​ടെ ആ​ഘാ​തം കു​റ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ്പി​ലാ​ക്കി​യ​തെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Flexible road barriers now in place to reduce disaster impact
Next Story