ഫൈവ്സ് ലോകകപ്പ് ഹോക്കി; ഒമാൻ സെമിയിൽ പുറത്ത്
text_fieldsമസ്കത്ത്: ഫൈവ്സ് ലോകകപ്പ് ഹോക്കിയിൽ ഒമാൻ സെമിയിൽ പുറത്ത്. അമീറാത്തിലെ ഒമാൻ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന ആദ്യസെമിയിൽ ആതിഥേയരായ ഒമാനെ 5-3ന് തോൽപിച്ച് നെതർലാൻഡ്സ് ആണ് ഫൈനലിൽ കടന്നത്. റഷാദ് അൽഫസാരി, ഖാലിദ് അൽശാഹിബി, സാമി അലൗൻ എന്നിവരാണ് സുൽത്താനേറ്റിനു വേണ്ടി ആശ്വാസ ഗോൾ നേടിയത്.
കലാശക്കളിയിലേക്ക് കണ്ണും നട്ട് ഇറങ്ങിയ ഒമാനെ ആദ്യ മിനിറ്റുകളിൽതന്നെ ഗോൾനേടിയ നെതർലാൻഡ്സ് കളിയിൽ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. മൂന്നെണ്ണം തിരിച്ചടിച്ചെങ്കിലും വിജയം എത്തിപ്പിടിക്കാനായില്ല. ഒരുകളിയും പരാജയപ്പെടാതെയായിരുന്നു ഒമാൻ സെമിയിൽ എത്തിയത്. ഇന്നു നടക്കുന്ന ഫൈനലിൽ മലേഷ്യ നെതർലൻസിനെ നേരിടും.

