ഫൈവ്സ് ലോകകപ്പ് ഹോക്കി: ഇന്ത്യ, ഒമാൻ ക്വാർട്ടറിൽ
text_fieldsജമൈക്കക്ക് എതിരായി നടന്ന മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ
മസ്കത്ത്: മസ്കത്തിൽ നടക്കുന്ന ഫൈവ്സ് ലോകകപ്പ് ഹോക്കിയിൽ ഇന്ത്യയും ആതിഥേയരായ ഒമാനും ക്വാർട്ടറിൽ കടന്നു. പൂൾതലത്തിലെ അവസാന മത്സരത്തിൽ ജമൈക്കയെ 13-0നാണ് ഇന്ത്യ തകർത്തത്. ഇതോടെ മൂന്ന് കളിയിൽനിന്ന് രണ്ട് വിജയവുമായി പൂൽ സിയിൽ രണ്ടാസ്ഥാനവുമായാണ് ഇന്ത്യ ക്വാർട്ടറിൽ പ്രവേശിച്ചത്.
ഇന്നു നടക്കുന്ന ക്വാർട്ടറിൽ നെതർലൻഡ്സാണ് എതിരാളികൾ. ആതിഥേയരായ ഒമാൻ ഒരു തോൽവിയുമറിയാതെയാണ് ക്വാർട്ടറിൽ എത്തിയത്. അവസാന മത്സരത്തിൽ അമേരിക്കയെ 8-6നാണ് തകർത്തത്. മൂന്ന് കളികളിൽനിന്ന് രണ്ട് വിജയവും ഒരു സമനിലയുമടക്കം ഗ്രൂപ് ചാമ്പ്യന്മാരായാണ് ഒമാൻ ക്വാർട്ടർ പോരാട്ടത്തിനെത്തുന്നത്. ഇന്ന് നടക്കുന്ന ക്വാർട്ടറിൽ കെനിയയാണ് സുൽത്താനേറ്റിന്റെ എതിരാളികൾ. മറ്റ് ക്വാർട്ടർപോരാട്ടങ്ങളിൽ ഈജിപ്ത് പോളണ്ടിനെയും ട്രിനിടാൻഡ് ആൻഡ് ടൊബോക്കോ മലേഷ്യയുമായും മാറ്റുരക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.