മനുഷ്യാവകാശ കമീഷൻ കഴിഞ്ഞവർഷം കൈകാര്യം ചെയ്തത് അഞ്ചു റിപ്പോർട്ടുകൾ
text_fieldsമസ്കത്ത്: ഒമാൻ മനുഷ്യാവകാശ കമീഷൻ കഴിഞ്ഞ വർഷം ശാരീരിക സുരക്ഷയുമായി ബന്ധപ്പെട്ട അഞ്ച് റിപ്പോർട്ടുകൾ കൈകാര്യംചെയ്തു. അക്രമവും ശാരീരിക പീഡനവും ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് കമീഷൻ വ്യക്തമാക്കി. ഇത്തരം റിപ്പോർട്ടുകൾ ശ്രദ്ധയിൽപെട്ടാൻ ഇവയുടെ നിജഃസ്ഥിതി ഉറപ്പുവരുത്തുമെന്നും എല്ലാ വിഭാഗത്തിൽനിന്നും വാദം കേൾക്കുമെന്നും കമീഷൻ പറഞ്ഞു.
കഴിഞ്ഞവർഷം ഏപ്രിലിൽ സ്വദേശി പെൺകുട്ടിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് ലഭിച്ചിരുന്നു. പെൺകുട്ടി സ്വന്തം കുടുംബത്തിൽനിന്ന് ശാരീരികവും വാക്കാലുമുള്ള നിന്ദ നേരിട്ടതായാണ് ആരോപണമുണ്ടായത്. കുടുംബം പെൺകുട്ടിയുടെ സർവകലാശാല പഠനം തുടരുന്നതിന് തടസ്സം നിൽക്കുന്നുവെന്നും സ്വാതന്ത്ര്യം ഹനിക്കുന്നുവെന്നും ആരോപണത്തിലുണ്ട്. പബ്ലിക് പ്രോസിക്യൂഷൻ വിഭാഗം വിഷയത്തിൽ ഇടപെടുകയും പരിഹരിക്കുകയും ചെയ്തിരുന്നു. പെൺകുട്ടി ഇപ്പോൾ പഠനം പുനരാരംഭിക്കുകയും എല്ലാ അവകാശങ്ങളും അനുഭവിക്കുകയും ചെയ്യുന്നുണ്ട്.
ഇതേ സ്വഭാവമുള്ള വിഷയത്തിൽ ആഗസ്റ്റിൽ മറ്റൊരു പരാതിയും കമീഷന് ലഭിച്ചിരുന്നു. ഒരു സ്വദേശി പെൺകുട്ടിയുടെ സ്വാതന്ത്ര്യത്തിന് കുടുംബം തടസ്സം നിൽക്കുന്നുവെന്നതായിരുന്നു ആരോപണം. പബ്ലിക് േപ്രാസിക്യൂഷൻ ആരോപണത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തിയപ്പോൾ പരാതിയിൽ കഴമ്പില്ലെന്ന് തെളിയുകയായിരുന്നു. ഫോണിൽ മണിക്കൂറുകൾ നീണ്ട ഇലക്ട്രോണിക് ഗെയിമുകൾ കളിക്കുന്നതിൽനിന്ന് കുട്ടിയെ തടഞ്ഞതാണ് പരാതിക്ക് കാരണം. കള്ളക്കടത്ത് ശ്രമത്തിന് വീട്ടു വേലക്കാരിയെ നിർബന്ധിച്ചുവെന്നതായിരുന്നു മറ്റൊരു റിപ്പോർട്ട്. ഇത് മൂല്യങ്ങൾക്കും പൊതു നിയമ ക്രമത്തിനും എതിരാെണന്ന് കണ്ടെത്തിയിരുന്നു. മനുഷ്യാവകാശ കമീഷൻ മനുഷ്യക്കടത്തിനെതിരെ പൊരുതുന്ന ദേശീയ കമ്മിറ്റിക്ക് നിയമനടപടിക്കായി വിഷയം കൈമാറി. അധികൃതർ ജോലിക്കാരിയെയും തൊഴിലുടമയെയും അന്വേഷണത്തിനായി വിളിച്ചിരുന്നു. വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
