Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നി​ൽ വൈ​ദ്യു​തി...

ഒ​മാ​നി​ൽ വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​ൽ അ​ഞ്ചു ശ​ത​മാ​നം വ​ർ​ധ​ന

text_fields
bookmark_border
ഒ​മാ​നി​ൽ വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​ൽ അ​ഞ്ചു ശ​ത​മാ​നം വ​ർ​ധ​ന
cancel
Listen to this Article

മ​സ്ക​ത്ത്: ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ ഒ​മാ​നി​ലെ ആ​കെ വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം അ​ഞ്ചു ശ​ത​മാ​നം വ​ർ​ധി​ച്ച് 51,612.3 ഗി​ഗാ​വാ​ട്ടാ​യി ഉ​യ​ർ​ന്ന​താ​യി ദേ​ശീ​യ സ്ഥി​തി​വി​വ​ര​ശാ​സ്ത്ര-​വി​വ​ര കേ​ന്ദ്ര​ത്തി​ന്റെ (എ​ൻ.​സി.​എ​സ്.​ഐ) ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 2024ൽ ​ഇ​തേ കാ​ല​യ​ള​വി​ൽ ഇ​ത് 49,132.0 ഗി​ഗാ​വാ​ട്ടാ​യി​രു​ന്നു. ഒ​മാ​ൻ പ​വ​ർ ആ​ൻ​ഡ് വാ​ട്ട​ർ പ്രോ​ക്യു​ർ​മെ​ന്റ് ക​മ്പ​നി​യു​ടെ​യും റൂ​റ​ൽ ഏ​രി​യ ഇ​ല​ക്ട്രി​സി​റ്റി ക​മ്പ​നി​യു​ടെ​യും ആ​കെ വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം 4.4 ശ​ത​മാ​നം വ​ർ​ധി​ച്ച് 2025 ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ 50,160.6 ഗി​ഗാ​വാ​ട്ടി​ലെ​ത്തി. 2024 ഡി​സം​ബ​ർ അ​വ​സാ​നം ഇ​ത് 48,047.2 ഗി​ഗാ​വാ​ട്ട് മ​ണി​ക്കൂ​റാ​യി​രു​ന്നു. അ​തേ​സ​മ​യം, കു​ടി​വെ​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വി​വി​ധ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ശു​ദ്ധ​ജ​ല​ത്തി​ന്റെ അ​ള​വി​ൽ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഒ​മാ​നി​ലെ ആ​കെ കു​ടി​വെ​ള്ള​ത്തി​ന്റെ ഏ​ക​ദേ​ശം 86% മു​ത​ൽ 89% വ​രെ ഇ​ത്ത​ര​ത്തി​ലു​ള്ള ഡി​സാ​ലി​നേ​ഷ​ൻ പ്ലാ​ന്റു​ക​ളി​ൽ നി​ന്നാ​ണ് ല​ഭി​ക്കു​ന്ന​ത്. 2025 ഡി​സം​ബ​ർ അ​വ​സാ​നം​വ​രെ രാ​ജ്യ​ത്തെ ആ​കെ ജ​ല ഉ​ൽ​പാ​ദ​നം 1.9 ശ​ത​മാ​നം കു​റ​ഞ്ഞ് 509.9 ദ​ശ​ല​ക്ഷം ക്യൂ​ബി​ക് മീ​റ്റ​റാ​യി. 2024ലെ ​ഇ​തേ കാ​ല​യ​ള​വി​ൽ ഇ​ത് 519.7 ദ​ശ​ല​ക്ഷം ക്യൂ​ബി​ക് മീ​റ്റ​റാ​യി​രു​ന്നു.

ഗ​വ​ർ​ണ​റേ​റ്റ് ത​ല​ത്തി​ൽ, മ​സ്ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ൽ ജ​ല ഉ​ൽ​പാ​ദ​നം 12.5 ശ​ത​മാ​നം കു​റ​ഞ്ഞ് 204.1 ദ​ശ​ല​ക്ഷം ക്യൂ​ബി​ക് മീ​റ്റ​റി​ലെ​ത്തി. 2024ലെ ​ഇ​തേ കാ​ല​യ​ള​വി​ൽ ഇ​ത് 233.3 ദ​ശ​ല​ക്ഷം ക്യൂ​ബി​ക് മീ​റ്റ​റാ​യി​രു​ന്നു. ഇ​തി​ന് വി​പ​രീ​ത​മാ​യി, ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ ജ​ല ഉ​ൽ​പാ​ദ​നം 2.7 ശ​ത​മാ​നം വ​ർ​ധി​ച്ച് 2025 ഡി​സം​ബ​ർ അ​വ​സാ​നം 76.2 ദ​ശ​ല​ക്ഷം ക്യൂ​ബി​ക് മീ​റ്റ​റാ​യി. 2024 ഡി​സം​ബ​ർ അ​വ​സാ​നം ഇ​ത് 74.2 ദ​ശ​ല​ക്ഷം ക്യൂ​ബി​ക് മീ​റ്റ​റാ​യി​രു​ന്നു. മ​റ്റ് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ജ​ല ഉ​ൽ​പാ​ദ​നം 8.2 ശ​ത​മാ​നം വ​ർ​ധി​ച്ച് 229.6 ദ​ശ​ല​ക്ഷം ക്യൂ​ബി​ക് മീ​റ്റ​റാ​യും ഉ​യ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Five percent increase in electricity generation in Oman
Next Story