ദൈമാനിയാത്ത് ദ്വീപിന് സമീപം ബോട്ട് മുങ്ങി; കടലിൽവീണ യുവാക്കൾക്ക് രക്ഷകനായി മത്സ്യത്തൊഴിലാളി
text_fieldsപ്രതീകാത്മക ചിത്രം
മസ്‌കത്ത്: ഒമാനിലെ ദൈമാനിയാത്ത് ദ്വീപിന് സമീപം വിനോദയാത്രക്കിടെ ബോട്ട് മുങ്ങി കടലിൽ കാണാതായ രണ്ട് ഒമാനി യുവാക്കളെ ബുധനാഴ്ച വൈകുന്നേരത്തോടെ സുരക്ഷിതരായി കണ്ടെത്തി. പ്രദേശവാസിയായ മത്സ്യത്തൊഴിലാളിയാണ് ഇവരെ കടലിൽ നിന്ന് രക്ഷപ്പെടുത്തിയത്. ബുധനാഴ്ച രാവിലെയാണ് യുവാക്കൾ സഞ്ചരിച്ച ബോട്ട് അപകടത്തിൽപെട്ടത്.
തുടർന്ന് റോയൽ ഒമാൻ പൊലിസ് കോസ്റ്റ് ഗാർഡ് കപ്പലുകൾ, പൊലിസ് ഹെലികോപ്റ്ററുകൾ, പ്രാദേശിക മത്സ്യബന്ധന ബോട്ടുകൾ എന്നിവ സംയുക്തമായി കടലിൽ വ്യാപകമായ തിരച്ചിൽ നടത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ദൈമാനിയാത് ദ്വീപിന് സമീപം മത്സ്യത്തൊഴിലാളി ഇവരെ കണ്ടെത്തുകയും സ്വന്തം ബോട്ടിലേക്ക് സുരക്ഷിതമായി മാറ്റുകയും ചെയ്യുകയായിരുന്നു. രക്ഷപ്പെടുത്തിയ രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

