Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതീ​ര​ത്ത്​ മ​ത്സ്യ​ം...

തീ​ര​ത്ത്​ മ​ത്സ്യ​ം ത​ള്ളു​ന്ന​ത്​ ഗു​രു​ത​ര​പ്ര​ശ്​​നം –ന​ഗ​ര​സ​ഭ

text_fields
bookmark_border
തീ​ര​ത്ത്​ മ​ത്സ്യ​ം ത​ള്ളു​ന്ന​ത്​ ഗു​രു​ത​ര​പ്ര​ശ്​​നം –ന​ഗ​ര​സ​ഭ
cancel
camera_alt?????????? ?????????????????????? ???????? ????????????

മ​സ്​​ക​ത്ത്​: സീ​ബ്​ വി​ലാ​യ​ത്തി​ലെ ക​ട​ൽ​തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ. സം​ഭ​വം സം​ബ​ന്ധി​ച്ച്​ പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന്​ നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ച​താ​യി ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. ചി​ല മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ത​ങ്ങ​ൾ​ക്ക്​ ല​ഭി​ക്കു​ന്ന ചെ​റി​യ മ​ത്സ്യ​ങ്ങ​ൾ ക​ട​ൽ​തീ​ര​ങ്ങ​ളി​ൽ എ​റി​ഞ്ഞു​ക​ള​യു​ന്ന​താ​ണ്​ പ്ര​ശ്​​ന കാ​ര​ണം. ചി​ല തീ​ര​ങ്ങ​ളി​ൽ ഇ​വ ചീ​ഞ്ഞ്​​ ​ ദു​ർ​ഗ​ന്ധം പ​ര​ത്തു​ന്നെ​ന്ന പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​യി​ൽ ന​ട​പ​ടി​യെ​ടു​ത്ത​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​രി​സ്​​ഥി​തി​ക്ക്​ ദോ​ഷ​ക​ര​മാ​യ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​പ​ല​പി​ക്ക​പ്പെ​ട​ണം. കീ​ട​ങ്ങ​ളു​ടെ​യും പ്രാ​ണി​ക​ളു​ടെ​യും ശ​ല്യം വ​ർ​ധി​ക്കു​ന്ന​തി​നൊ​പ്പം അ​ല​ഞ്ഞു​തി​രി​യു​ന്ന നാ​യ​ക​ളെ ഇ​ത്​ ക​ട​ൽ​തീ​ര​ങ്ങ​ളി​ലേ​ക്ക്​ ആ​ക​ർ​ഷി​ക്കു​ക​യും ചെ​യ്യും. തീ​ര​ങ്ങ​ൾ ശു​ചി​യാ​യി സൂ​ക്ഷി​ക്കേ​ണ്ട​ത്​ എ​ല്ലാ​വ​രു​ടെ​യും കൂ​ട്ടു​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ കൂ​ടു​ത​ൽ ജോ​ലി​ക്കാ​രെ നി​യോ​ഗി​ച്ച്​ തീ​രം ശു​ചി​യാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്. പ​രി​സ്​​ഥി​തി​യെ​യും ജ​ന​ങ്ങ​ളെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ തു​ട​രു​ന്ന​ത്​ ക​ർ​ശ​ന ന​ട​പ​ടി ആ​വ​ശ്യ​മു​ള്ള കാ​ര്യ​മാ​ണെ​ന്നും ന​ഗ​ര​സ​ഭ പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsfish news
News Summary - fish news-oman-oman news
Next Story