പ്രഥമ വനിത ഈജിപ്തിലെ കുട്ടികളുടെ കാൻസർ ആശുപത്രി സന്ദർശിച്ചു
text_fieldsസുൽത്താന്റെ പത്നിയും ഒമാന്റെ പ്രഥമ വനിതയുമായ സയ്യിദ അഹദ് ബിൻത് അബ്ദുല്ല ബിൻ ഹമദ് അൽ ബുസൈദി ഈജിപ്തിലെ കുട്ടികളുടെ കാൻസർ ആശുപത്രി സന്ദർശിച്ചപ്പോൾ
മസ്കത്ത്: സുൽത്താന്റെ പത്നിയും ഒമാന്റെ പ്രഥമ വനിതയുമായ സയ്യിദ അഹദ് ബിൻത് അബ്ദുല്ല ബിൻ ഹമദ് അൽ ബുസൈദി ഈജിപ്തിലെ കുട്ടികളുടെ കാൻസർ ആശുപത്രി സന്ദർശിച്ചു. പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽ സീസിയുടെ ഭാര്യയും പ്രഥമ വനിതയുമായ എൻറിസർ അമേറും കൂടെയുണ്ടായിരുന്നു. കൈറോയിലെ പ്രസിദ്ധമായ ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയവും സന്ദർശിച്ചു. ഈജിപ്ത് സന്ദർശനത്തിന്റെ ഭാഗമായി പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽ സീസിയുടെ ഭാര്യയും പ്രഥമ വനിതയുമായ എൻറിസർ അമേറിനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

