ആദ്യ അന്താരാഷ്ട്ര ഹാൻഡിക്രാഫ്റ്റ്സ് ഫോറത്തിന് മസ്കത്തിൽ തുടക്കം
text_fieldsറിയാദ സംഘടിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര ഹാൻഡിക്രാഫ്റ്റ്സ് ഫോറത്തിന് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ തുടക്കമായപ്പോൾ
മസ്കത്ത്: ചെറുകിട -ഇടത്തരം സംരംഭ വികസന അതോറിറ്റി (റിയാദ) സംഘടിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര ഹാൻഡിക്രാഫ്റ്റ്സ് ഫോറം മസ്കത്തിൽ ആരംഭിച്ചു. 300ലധികം സ്ഥാപനങ്ങൾ കരകൗശല വിദഗ്ധർ, പ്രാദേശിക -അന്താരാഷ്ട്ര സ്റ്റാർട്ടപ്പ് കമ്പനികൾ, ഗവേഷകർ, ഡിസൈനർമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഫോറം നടക്കുന്നത്.
ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടന്ന ഉദ്ഘാടനം പൈതൃക-ടൂറിസം മന്ത്രി ഇബ്രാഹിം ബിൻ സഈദ് അൽ ബുസൈദിയുടെ അധ്യക്ഷതയിൽ നടന്നു. ഹാൻഡിക്രാഫ്റ്റ്സ് ഉൽപന്നങ്ങളുടെ വിപണനം ശക്തിപ്പെടുത്താനും പുതിയ വിൽപന മാർഗങ്ങൾ തുറക്കാനുമായി കരകൗശല പ്രവർത്തകരെയും സംരംഭകരെയും ഒരുമിപ്പിക്കുന്ന സമഗ്ര മാർക്കറ്റിങ് പ്ലാറ്റ്ഫോമായി ഫോറം പ്രവർത്തിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ കരകൗശല പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചെറുകിട -ഇടത്തരം സംരംഭങ്ങൾക്കും കരകൗശല തൊഴിലാളികൾക്കും ദീർഘകാല പിന്തുണയും സാമ്പത്തിക സ്ഥിരതയും ഉറപ്പാക്കാനാകുമെന്നാണ് വിലയിരുത്തൽ.
പ്രദർശനം തിങ്കളാഴ്ച സമാപിക്കും. യൂത്ത് സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്രാഫ്റ്റ് ഇന്നൊവേഷൻ ലാബ് പ്രദർശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ, മേഖലയിലെ പുതിയ ചിന്താഗതികൾ വളർത്താൻ ലക്ഷ്യമിടുന്ന ചലഞ്ചസ് അരീന, പ്രചോദനാത്മക വിജയകഥകളുടെ അവതരണങ്ങൾ എന്നിവയും പ്രദർശനത്തിലുണ്ട്.
ഒമാനി ക്രാഫ്റ്റ്സ് മ്യൂസിയവും ഒരുക്കിയിട്ടുണ്ട്. ഒമാനിലെ ഹാൻഡിക്രാഫ്റ്റിന്റെ ആരംഭഘട്ടം മുതൽ ഇന്നുവരെയുള്ള വികാസം ഇന്ററാക്ടീവ് അനുഭവത്തിലൂടെ മ്യൂസിയം അവതരിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

