കാഴ്ചപരിമിതരുടെ ഗൾഫ് ഫോറം ഇന്നു മുതൽ
text_fieldsസുഹാർ: വടക്കൻ ബാത്തിന ഗവർണറേറ്റിൽ കാഴ്ച പരിമിതരുടെ ഗൾഫ് ഫോറം ഞായറാഴ്ച മുതൽ നടക്കുമെന്ന് അൽ നൂർ അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് പുറത്തുവിട്ടു. ഫോറത്തിൽ ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ 120-ലധികം പേർ പങ്കെടുക്കും. ജിസിസിയിലെ കാഴ്ച പരിമിതരുടെ സംഘടനകളുമായുള്ള ഏകോപനം ശക്തിപ്പെടുത്തുമെന്ന് അൽ നൂർ അസോസിയേഷൻ ചെയർമാൻ മുഹമ്മദ് ഇസ്മായിൽ അൽ ബലൂഷി പറഞ്ഞു. രണ്ടുവർഷത്തിലൊരിക്കൽ ഫോറം നടത്താനും, ഭാവിയിൽ സാഹിത്യം, സംസ്കാരം, കല തുടങ്ങിയ മേഖലകളിൽ കാഴ്ചപരിമിതരുടെ സൃഷ്ടിപരമായ കഴിവുകൾ മുൻനിരയിൽ കൊണ്ടുവരുന്ന പ്രത്യേക പതിപ്പുകളായി വികസിപ്പിക്കാനും ലക്ഷ്യമിടുന്നതായി അദ്ദേഹം വ്യക്തമാക്കി. സുഹാർഫോർട്ട്, സുഹാറിലെ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മസ്ജിദ്, ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെവടക്കൻ ബാത്തിന ശാഖ, സോഹാർ പരമ്പരാഗത മാർക്കറ്റ്, സുഹാർ ബസാർ എന്നിവ ഉൾപ്പെടെ പ്രദേശത്തെ പ്രധാന കേന്ദ്രങ്ങൾ പരിചയപ്പെടുത്തുന്ന എട്ട് ഫീൽഡ് സന്ദർശനങ്ങളാണ് പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സുഹാർ ഫെസ്റ്റിവൽ, പരമ്പരാഗത ഒമാനി ഹൽവ നിർമാണ കേന്ദ്രങ്ങൾ, സുഹാർ തുറമുഖത്തിലെ പ്രമുഖ കമ്പനികൾ എന്നിവയും സന്ദർശന പട്ടികയിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

