ഒമാനിലെ പ്രവാസികളുമായി ആദ്യ വിമാനം കൊച്ചിയിൽ
text_fieldsകൊച്ചി / മസ്കത്ത്: കോവിഡ് വ്യാപനത്തെ തുടർന്ന് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന്‍റെ ഭാഗമായി ഒമാനിൽ നിന്നുള്ള ആദ്യ വിമാനം കൊച്ചി വിമാനത്താവളത്തിലെത്തി. െഎ.എക്സ് 0442ാം നമ്പർ വിമാനം നിശ്ചയിച്ച സമയത്തിലും വൈകിയാണ് ഇറങ്ങിയത്.
177 മുതിർന്ന യാത്രക്കാരും നാല് പിഞ്ചുകുട്ടികളുമാണ് വിമാനത്തിലുള്ളത്. യാത്രക്കാരിൽ 77 പേർ അടിയന്തിര ചികിത്സ ആവശ്യമുള്ളവരാണ്. ഗർഭിണികളും വയോധികരുമായി 48 പേരുണ്ട്. മൂന്ന് മൃതദേഹങ്ങളും വിമാനത്തിൽ എത്തിച്ചു.
കോട്ടയം ജില്ലയിലെ അരുവിത്തുറ സ്വദേശിയായ ക്യാപ്റ്റൻ ബിന്ദു സെബാസ്റ്റ്യൻ ആയിരുന്നു പൈലറ്റ്. ‘വന്ദേഭാരത് മിഷനി’ൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് അവർ പറഞ്ഞു.

ഒരു മണിക്കൂർ വൈകി ഒമാൻ സമയം വൈകുന്നേരം 5.40ഒാടെയാണ് പുറപ്പെട്ടത്. അംബാസഡർ മുനുമഹാവറുടെ നേതൃത്വത്തിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും യാത്രക്കാരെ സഹായിക്കാനായി മസ്കത് വിമാനത്താവളത്തിൽ എത്തിയിരുന്നു. യാത്രക്കാരെ തെർമൽ സ്കാനിങ്ങിന് ശേഷമാണ് ബോർഡിങ് പാസ് എടുക്കുന്ന സ്ഥലത്തേക്ക് പ്രവേശിപ്പിച്ചത്.
യാത്രക്കാർക്കായി സാനിെറ്റെസറുകൾ, ഗ്ലൗസ്, സ്നാക്സ് തുടങ്ങിയ സാധനങ്ങൾ അടങ്ങിയ മെഡികിറ്റും എംബസി വിതരണം ചെയ്തു. കെ.എം.സി.സിയാണ് കിറ്റുകൾ തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
