പ്രഥമ ശുശ്രൂഷ പരിശീലന ക്ലാസ് സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി സുഹാര്‍ ആസ്റ്റര്‍ അല്‍ റഫാ ഹോസ്പിറ്റലുമായി ചേര്‍ന്ന് സംഘടിപ്പിച്ച പ്രഥമ ശുശ്രൂഷ പരിശീലന ക്ലാസ്
സുഹാര്‍: കെ.എം.സി.സി സുഹാര്‍ ആസ്റ്റര്‍ അല്‍ റഫാ ഹോസ്പിറ്റലുമായി ചേര്‍ന്ന് അംഗങ്ങള്‍ക്കായി പ്രഥമ ശുശ്രൂഷ പരിശീലന ക്ലാസും ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. സുഹാര്‍ മലബാര്‍ റസ്റ്റാറന്റ് പാര്‍ട്ടി ഹാളില്‍ നടന്ന പരിപാടി കെ.എം.സി.സി ഉപദേശക സമിതി ചെയര്മാന് എം.ടി. അബ്ദുൽ റഹ്മാന് ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് സാക്കിബ് അംഗങ്ങള്‍ക്കായി ക്ലാസെടുത്തു. അടിയന്തര സാഹചര്യങ്ങളില്‍ സി.പി.ആര് എങ്ങനെ നല്‍കണമെന്ന് അദ്ദേഹം ഡമ്മിയുടെ സഹായത്തോടെ വിവരിച്ചു. റയീസ് ഇരിക്കൂര്‍, മുസ്തഫ മുഴപ്പിലങ്ങാട്, മുഹമ്മദലി വെളിയങ്കോട്, നദീം അല്‍ റഫാ ഹോസ്പിറ്റല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

