മസ്കത്ത്: ബർക്കയിൽ തീപിടിത്തം. തിങ്കളാഴ്ച പുലർച്ചയോടെ അൽസംഹാൻ മേഖലയിലെ ലേബർ ക്യാമ്പിലാണ് തീപിടിച്ചത്. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്ക് സാരമുള്ളതല്ലെന്ന് സിവിൽ ഡിഫൻസ് ട്വിറ്റർ സന്ദേശത്തിൽ അറിയിച്ചു. തീപിടിത്ത വിവരമറിഞ്ഞ് വൈകാതെ സിവിൽ ഡിഫൻസ് സ്ഥലത്തെത്തി. തീപിടിത്തം നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതായും സിവിൽ ഡിഫൻസ് അറിയിച്ചു.
കാര്യക്ഷമമായ ഇടപെടൽ നിമിത്തമാണ് കൂടുതൽ അപകടം ഒഴിവായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഞായറാഴ്ച ഇബ്രിയിലെ കാർപെൻററി വർക്ക്ഷോപ്പിന് തീപിടിച്ചിരുന്നു.