മത്ര: മത്ര സുൽത്താൻ ഖാബൂസ് തുറമുഖത്ത് നിർത്തിയിട്ടിരുന്ന കോസ്റ്റ്ഗാർഡ് ബോട്ടിന് തീ പിടിച്ചു. ഞായറാഴ്ച രാവിലെ 11നാണ് സംഭവം. തീഗോളങ്ങളും കറുത്ത പുകയും ഉയരുന്നത് ദൂരെനിന്നുവരെ കാണാൻ സാധിക്കുമായിരുന്നു. സുല്‍ത്താെൻറ അല്‍സഈദ് കപ്പലും നിരവധി ബോട്ടുകളും നിര്‍ത്തിയിടുന്ന സ്ഥലത്ത് ബോട്ടിന് തീപിടിച്ചത് ഭീതി പരത്തി. സുരക്ഷ ഗാര്‍ഡും സിവിൽ ഡിഫൻസും ഉടൻ സംഭവസ്ഥലത്തെത്തി. സാേങ്കതിക തകരാറാണ് കാരണമെന്നും ആർക്കും പരിക്കില്ലെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. ബോട്ട് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയശേഷമാണ് തീയണച്ചത്. വൈകുന്നേരത്തോടെയാണ് തീ പൂർണമായും അണക്കാൻ സാധിച്ചതെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 12:27 PM GMT Updated On
date_range 2018-12-19T14:29:58+05:30മത്രയിൽ കോസ്റ്റ്ഗാർഡ് ബോട്ടിന് തീപിടിച്ചു
text_fieldsNext Story