മസ്കത്ത്: രണ്ടിടങ്ങളിലുണ്ടായ അഗ്നിബാധയിൽ ഒരാൾക്ക് പരിക്ക്. അമിറാത്ത്-ഖുറിയാത്ത് റോഡിൽ എണ്ണ ടാങ്കറിന് തീപിടിച്ച് ഒരാൾക്ക് പരിക്കേറ്റു. വാഹനത്തിലുണ്ടായിരുന്ന വിദേശിക്കാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽപേർ വാഹനത്തിൽ ഉണ്ടോയെന്നതടക്കം വിവരങ്ങൾ ലഭ്യമല്ല. തിങ്കളാഴ്ച അർധരാത്രിയോടെ അൽസഖം മേഖലയിലെ പഴയ റോഡിലാണ് സംഭവം നടന്നത്. വാഹനം ഏതാണ്ട് നിശ്ശേഷം കത്തിയമർന്നു. ടാങ്കറിൽ നിറയെ ഇന്ധനമുണ്ടായിരുന്നതിനാൽ ഏറെ സമയമെടുത്താണ് തീയണച്ചത്. സംഭവത്തെ തുടർന്ന് ഇൗ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. ഉയർന്ന തീജ്വാലകളും പുകപടലങ്ങളും ഏറെ ദൂരത്തുനിന്നേ കാണാൻ സാധിക്കുമായിരുന്നു. തീപിടിത്തത്തിെൻറ കാരണം വ്യക്തമല്ല. സീബിൽ ചൊവ്വാഴ്ച ഉച്ചക്കുശേഷം ഒാടിക്കൊണ്ടിരുന്ന കാറിൽ തീപിടിത്തമുണ്ടായി. മബേല മേഖലയിലാണ് സംഭവം. ആർക്കും പരിക്കില്ലാതെ തീയണക്കാൻ സാധിച്ചതായി സിവിൽ ഡിഫൻസ് ട്വിറ്ററിൽ അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2018 11:46 AM GMT Updated On
date_range 2018-07-25T10:19:57+05:30രണ്ടിടങ്ങളിൽ തീപിടിത്തം; ഒരാൾക്ക് പരിക്ക്
text_fieldsNext Story