സീബിൽ താമസ കെട്ടിടത്തിന് തീപിടിച്ച് നാലുപേർക്ക് പരിക്ക്
text_fieldsസിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങൾ തീ അണക്കുന്നു
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ തൊഴിലാളികൾ താമസിക്കുന്ന റസിഡൻഷ്യൽ കെട്ടിടത്തിന് തീപിടിച്ച് നാലുപേർക്ക് ഗുരുതര പരിക്കേറ്റു. ഏഷ്യൻ പൗരൻമാർക്കാണ് പരിക്കേറ്റത്. ഇവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
മസ്കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ)യിലെ അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഏത് രാജ്യകാർക്കാണ് പരിക്കേറ്റത് എന്നതിനെക്കുറിച്ചും അറിവായിട്ടില്ല. അസ്ഥിര വസ്തക്കളാലായിരുന്നു കെട്ടിടം നിർമിച്ചിരുന്നത്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

