വാണിജ്യ കേന്ദ്രത്തിൽ തീപിടിത്തം; ആറുപേർക്ക് പരിക്ക്
text_fieldsRepresentational Image
മസ്കത്ത്: അൽ ദാഖിലിയ ഗവർണറേറ്റിലെഅൽ ദാഖിലിയ ഗവർണറേറ്റിലെസമാഇൽ വിലായത്തിൽ വാണിജ്യ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ ആറുപേർക്ക് പരിക്കേറ്റു. ബുധനാഴ്ചയാണ് സംഭവം. തീപിടിത്തമുണ്ടായ ഉടൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി അതിവേഗം തീയണച്ചു.
കെട്ടിടത്തിലുണ്ടായിരുന്ന മുഴുവനാളുകളെയും രക്ഷാപ്രവർത്തകർ ഒഴിപ്പിക്കുകയും ചെയ്തു. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ സമൂഹ മാധ്യമങ്ങൾ വഴി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

