തീപിടിത്തം: സുരക്ഷ ഉറപ്പാക്കാൻ നിർദേശങ്ങളുമായി സി.ഡി.എ.എ
text_fieldsമസ്കത്ത്: വീട്ടിലും അപ്പാർട്ട്മെന്റിലും തീപിടിത്തം ഉണ്ടാകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പു നൽകി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ). രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ തീപിടിത്ത കേസുകൾ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഒപ്പം ചൂട് വർധിച്ചതും അപകടത്തിനുള്ള സാധ്യത കൂടുതലാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തര ശ്രദ്ധ പതിക്കേണ്ട കാര്യങ്ങളിലേക്ക് പൗരന്മാരെയും താമസക്കാരെയും സി.ഡി.എ.എ ശ്രദ്ധ ക്ഷണിച്ചിട്ടുള്ളത്. തീപിടിത്തം ഉണ്ടാകുമ്പോൾ വീടുകളിലെ സുരക്ഷ ഉറപ്പാക്കാനായുള്ള സി.ഡി.എ.എയുെട നിർദേശങ്ങൾ താഴെ പറയുന്നവയാണ്.
വൈദ്യുതിയും ഗ്യാസും ഓഫ് ചെയ്യുക: എല്ലാ വൈദ്യുതി, ഗ്യാസ് സ്രോതസ്സുകളും ഉടൻ ഓഫ് ചെയ്യുക. തീ കൂടുതൽ പടരാതിരിക്കാൻ കത്തുന്ന വസ്തുക്കൾ ഉണ്ടെങ്കിൽ അവ നീക്കാൻ ശ്രമിക്കുക.
വാതിലുകൾ തുറക്കുന്നതിനു മുമ്പ് മറുഭാഗത്ത് തീയില്ലെന്ന് ഉറപ്പുവരുത്തുക
വീട്ടിൽനിന്ന് എല്ലാ വ്യക്തികളെയും സാധ്യമാകുന്ന വേത്തെിൽ സുരക്ഷിതമായി ഒഴിപ്പിക്കുക. പ്രായമായവരെയും കുട്ടികളെയും പ്രത്യേക ആവശ്യങ്ങളുള്ളവരെയും സഹായിക്കുന്നതിനു പ്രത്യേക ശ്രദ്ധ നൽകുക.
-ശക്തമായ പുകയിൽ ശ്വാസം മുട്ടുന്നതു തടയാനായി നനഞ്ഞ തൂവാല കൊണ്ട് വായും മൂക്കും മൂടുക
-സഹായത്തിനായി ഉടൻതന്നെ 9999, 24343666 എന്ന നമ്പറുകളിൽ ബന്ധപ്പെടുക
-എമർജൻസി എക്സിറ്റുകൾ ഉപയോഗിക്കുക: പുക ശ്വസിക്കുന്നത് ഒഴിവാക്കാൻ തറയിൽ ഇഴഞ്ഞ് അടുത്തുള്ള എമർജൻസി എക്സിറ്റിലേക്ക് പോകുക
- സാധ്യമെങ്കിൽ തീജ്വാലകളെ ചെറുക്കാനായി ഫയർ ബ്ലാങ്കറ്റ് പോലെ ലഭ്യമായ ഏതെങ്കിലും അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിക്കുക
വലിയ വിലപിടിപ്പുള്ള വസ്തുക്കൾ വീണ്ടെടുക്കാനായി തീയുള്ള സ്ഥലത്തേക്ക് പോകാതിരിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

